ശരീരമാസകലം ഉള്ള വേദനകൾക്ക് ഒരു പൂർണ്ണ പരിഹാരം ആർക്കും.. ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ പോയാൽ നിങ്ങൾ ജീവിതകാലം മുഴുവൻ വേദന കൊണ്ട് ഇരിക്കേണ്ടിവരും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം ക്ലിനിക്കിലേക്ക് ഒരു ഭാര്യയും ഭർത്താവും വന്നു.. അവർ പറഞ്ഞ കാര്യം അവർ കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് യാതൊരു തരത്തിലുള്ള ലൈംഗികബന്ധത്തിലും ഏർപ്പെട്ടിട്ടില്ല കാരണം എന്താണെന്ന് വെച്ചാൽ ശരീരം വേദനകളാണ്.. ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരമാസകളുമുള്ള വേദനകൾ എന്ന് പറയുന്നത്.. ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്ന പറയാറുണ്ട് അവരുടെ ശരീരത്തിൽ വേദനയില്ലാത്ത ഒരു ഭാഗം പോലും ഇല്ല എന്ന്..

അവരുടെ മുടിയിൽ പിടിച്ചാൽ പോലും വേദനയാണ് എന്ന്.. ഏതെങ്കിലും ചെറിയ കുട്ടികൾ വന്ന് ശരീരത്തിൽ നിന്ന് തൊട്ടാൽ പോലും വേദനയാണ്.. അതുപോലെതന്നെ ചില സമയങ്ങളിൽ കുറേസമയം നടന്നു കഴിഞ്ഞാൽ മുട്ടുകൾക്ക് വല്ലാതെ വേദന അനുഭവപ്പെടും.. അതുപോലെതന്നെ രാവിലെ എണീറ്റ് കഴിഞ്ഞ് കിടക്കയിൽ നിന്ന് കാൽ തറയിൽ കുത്താൻ പോലും ഭയങ്കര വേദനയാണ്.. കാരണം ഉപ്പൂറ്റി ഭാഗത്ത് അതികഠിനമായ വേദന വരും.. പക്ഷേ ഇത് കുറച്ചു നടന്നു കഴിഞ്ഞാൽ ശരിയാവും എന്നാലും അത് ഭയങ്കരമായ ഒരു വേദനയാണ്..

ചിലര് പറയാറുണ്ട് അവർക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല എന്ന് കാരണം ഉറക്കം വരുമെങ്കിലും അവർക്ക് നല്ല ക്ഷീണവും ഉണ്ട് പക്ഷേ ഈ ശരീരത്ത് ഉണ്ടാകുന്ന വേദനകൾ കാരണം ശരിയായി ഉറങ്ങാൻ പോലും പറ്റുന്നില്ല.. വിരലുകളിൽ മരവിപ്പ് ഉണ്ടാകുന്ന ഒരു അവസ്ഥ.. അപ്പോൾ ഇന്ന് പലർക്കും പല രീതിയിലുള്ള വേദനകളാണ് ഉണ്ടാകുന്നത്.. അപ്പോൾ ഇതിനായിട്ട് നമ്മൾ പലപല ട്രീറ്റ്മെന്റുകൾ എടുക്കാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *