ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് പേർക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു ടോപ്പിക്കാണ് ഇത്.. ഇന്ന് ഒരുപാട് പേര് അനീമിയ വെച്ചിട്ട് ആ രോഗം ഉണ്ട് എന്ന് അറിയാതെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിലുണ്ട്.. അതുപോലെ എപ്പോഴും അനീമിയ ഉണ്ടോ എന്ന് ടെൻഷൻ അടിച്ചു നടക്കുന്ന ആളുകളും ഉണ്ട്.. എപ്പോഴും ഒരുപാട് ഡൗട്ടുകൾ വരുന്ന ഒരു വിഷയമാണിത്.. അപ്പോൾ നമുക്ക് ആദ്യം അനീമിയ എന്താണെന്ന് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുമ്പോൾ അല്ലെങ്കിൽ നമ്മുടെ ചുവന്ന രക്താണുക്കൾക്കുള്ളിൽ ഒരു ഹീമോഗ്ലോബിൻ എന്നു പറയുന്ന ഒന്നുണ്ട്..
അപ്പോൾ ബ്ലഡില്‍ ഹീമോഗ്ലോബിൻ അളവ് കുറയുമ്പോൾ ആണ് ഇയാൾക്ക് അനീമിയ ഉണ്ട് എന്ന് പറയുന്നത്.. ഇനി നമുക്ക് എന്താണ് ഹിമഗ്ലോബിൻ എന്ന് നോക്കാം.. ഹീമോഗ്ലോബിൻ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലുള്ള ഒരു പ്രോട്ടീൻ ആണ്.. ഈ പ്രോട്ടീനുകളുടെ സഹായത്തോടെയാണ് നമ്മുടെ രക്താണുക്കൾ ശരീരത്തിൻറെ എല്ലാഭാഗത്തിലേക്കും ഓക്സിജൻ എത്തിക്കുന്നത്..
അപ്പോൾ ഈ രക്താണുക്കളിൽ ഹീമോഗ്ലോബിൻ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നത് കുറയുകയും തന്മമൂലമാണ് അനീമിയ ലക്ഷണങ്ങളൊക്കെ ഉണ്ടാകുന്നത്.. സാധാരണ രീതിയിൽ ഏറ്റവും കൂടുതൽ അനീമിയ രക്തത്തിൽ അയൺ ലെവൽ കുറയുന്നത് കൊണ്ടാണ്.. ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിൽ അയൺ എന്ന് പറയുന്നത് വളരെ ഒരു പ്രധാനപ്പെട്ട ഘടകമാണ് അപ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ ശരീരത്തിൽ അയൺ ലെവൽ കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് അനീമിയ ഉണ്ടാകും.. അപ്പോൾ ഈ പറഞ്ഞത് ഒരു കാരണം മാത്രമാണ്.. ഇനിയും ഒരുപാട് കാരണങ്ങൾ കൊണ്ട് ഒരാൾക്ക് അനീമിയ വരാം.. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഒരാൾക്ക് അനീമിയ ഉണ്ടാകുക..