ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ഇടയിൽ വെരിക്കോസ് വെയിൻ ആയി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ധാരാളം പേര് ഉണ്ട്.. മൂന്ന് അവയവങ്ങളിലാണ് പ്രധാനമായും ഈ ഞരമ്പ് തടിക്കൽ ബാധിക്കുന്നത്.. ഒന്നാമതായിട്ട് നമ്മുടെ കാലുകളെ.. രണ്ടാമതായി ബാധിക്കുന്നത് മലദ്വാരത്തിൽ.. മലദ്വാരത്തിൽ ഇത്തരത്തിൽ ഞരമ്പ് തടിക്കുന്നതിനെയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത്.. മൂന്നാമതായിട്ട് പുരുഷന്മാരിൽ വൃഷണസഞ്ചികളിൽ ആണ്.. എന്തുകൊണ്ടാണ് ഇങ്ങനെ ഞരമ്പ് തടിക്കുന്നത് അതിൻറെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. നമ്മുടെ അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുന്നതും.. അതുപോലെ നമ്മുടെ രക്തക്കുഴലുകളിലെ വാൽവുകൾക്ക് സംഭവിക്കുന്ന തകരാറുകൾ കൊണ്ടാണ് നമ്മുടെ രക്ത കുഴലുകൾ തടിക്കാനും അത് ചുരുണ്ട് കൂടാനും ഉള്ള പ്രധാന കാരണം..
ഇത്തരം രക്തക്കുഴലുകളെ നമുക്ക് ഓപ്പറേഷനിൽ കൂടി എടുത്തു കളയുകയോ അല്ലെങ്കിൽ രക്ത കുഴലുകളിൽ കൂടി പോകുന്ന രക്തയോട്ടം തടസ്സപ്പെടുത്തുകയും അതുപോലെ രക്തക്കുഴലുകളെ ചുരുക്കാൻ വേണ്ടി കെമിക്കൽ അല്ലെങ്കിൽ ലേസറുകൾ അല്ലെങ്കിൽ റേഡിയേഷൻ ഒക്കെ ഉപയോഗിച്ചുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.. ഞരമ്പുകൾക്ക് ഡാമേജുകൾ ഉണ്ടായി രക്തം കെട്ടിനിൽക്കാൻ പ്രധാനമായി മൂന്ന് കാരണങ്ങളാണ് പറയുന്നത്.. അതിൽ ഒന്നാമത്തെ കാരണം എന്ന് പറയുന്നത് അമിതവണ്ണം തന്നെയാണ്..
രണ്ടാമത്തെ പ്രധാന കാരണം എന്ന് പറയുന്നത് തെറ്റായ ശ്വസന രീതിയാണ്.. മൂന്നാമത്തെ കാരണം പോഷക കുറവുകളും ടോക്സിനുകളും മൂലം രക്തക്കുഴലുകൾക്കും അവയുടെ വാൽവുകൾക്കും വരുന്ന ഡാമേജുകൾ.. നമ്മുടെ ആധുനിക പഠനങ്ങൾ കാണിക്കുന്നത് അലർജിയും അതുപോലെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെല്ലാം ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് വളരെ നിർണായകമായ പങ്കുകൾ വഹിക്കുന്നുണ്ട്.. ഒട്ടുമിക്ക വെരിക്കോസ് വെയിൻ രോഗികളും ശ്രദ്ധിച്ചാൽ മനസ്സിലാക്കാം അമിതവണ്ണം ഉള്ള രോഗികളാണ്.. അതുപോലെ സ്ത്രീകളിൽ മിക്ക ആളുകൾക്കും ഗർഭകാലഘട്ടത്തിൽ വണ്ണം വയ്ക്കുമ്പോഴാണ് ഇത്തരം ഞരമ്പ് തടിക്കുന്നത്.. അതുപോലെതന്നെ പൈൽസ് സംബന്ധമായ പ്രശ്നങ്ങളും ആരംഭിക്കുന്നു.. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പൈൽസ് കൂടുന്നു എന്നത് പൈൽസ് രോഗികൾക്ക് വളരെ നന്നായിട്ട് അറിയാം..