നമുക്ക് എല്ലാവർക്കും തന്നെ പീനട്ട് ബട്ടർ എന്നു പറഞ്ഞാൽ ഭയങ്കര ഇഷ്ടമാണ്.. പ്രത്യേകിച്ചും കുട്ടികൾക്ക്.. ഇതിനായിട്ട് നമ്മൾ പലരും മാർക്കറ്റുകളിൽ നിന്ന് പീനട്ട് ബട്ടർ വാങ്ങാറുണ്ട്.. യഥാർത്ഥത്തിൽ പീനട്ട് ബട്ടർ വളരെ അധികം ആരോഗ്യഗുണമുള്ള ഒന്നാണ്.. പക്ഷേ നമ്മൾ മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്ന പീനട്ട് ബട്ടറിൽ പലതരത്തിലുള്ള വസ്തുക്കൾ ചേർക്കാറുണ്ട്.. ഇത്തരം അനാവശ്യ വസ്തുക്കൾ ചേർക്കുമ്പോൾ ഇത് പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണത്തെ നശിപ്പിക്കുന്നു..
ഇന്ന് നമ്മളെ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് വെറും നിലക്കടല മാത്രം ഉപയോഗിച്ചുകൊണ്ട് മിനിറ്റുകൾ കൊണ്ട് നമുക്ക് എങ്ങനെ വളരെ ശുദ്ധമായ ഒരു പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം..
അപ്പോൾ ഇത് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം കുറച്ചു നിലക്കടല വാങ്ങിക്കണം.. നേരത്തെ വറുത്ത് വച്ചിരിക്കുന്ന നിലക്കടല വാങ്ങിക്കുന്നതിലും നല്ലത് പച്ചക്കടല വാങ്ങി നമ്മൾ തന്നെ വറുത്ത് എടുക്കുന്നതാണ്.. ഏറ്റവും ലാഭവും ഗുണവും അതുതന്നെയാണ്.. നിങ്ങൾ നിലക്കടല വറുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മണലിട്ട് വേണം വറുക്കാൻ.. കടല നല്ലപോലെ വറുത്തശേഷം ഒരു തുണിയിൽ ഇട്ട് പതുക്കെ തിരുമ്മിയാൽ അതിൻറെ തൊണ്ട് ഇളകി വരുന്നതാണ്.. തൊണ്ട് നല്ലപോലെ വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കടല എടുക്കണം.. ഇത് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുക്കണം..