നിങ്ങളുടെ കാലുകളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക.. വെരിക്കോസ് വെയിൻ എന്ന അപകടകാരി..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന വിഷയത്തെക്കുറിച്ചാണ്.. വെരിക്കോസ് വെയിൻ എന്നുപറഞ്ഞാൽ നമ്മുടെ കാലിലെ വെയിൻസ് എന്ന് പറഞ്ഞാൽ ബ്ലഡ് നോർമൽ ആയിട്ട് ഹാർട്ടിലേക്ക് പമ്പ് ചെയ്യുന്ന ഒന്നാണ്.. അതിൽ ഹാർട്ടിൽ നിന്ന് കാലിലേക്ക് മാത്രമാണ് ബ്ലഡ് പോകേണ്ടത്.. ഈയൊരു ഡയറക്ഷൻ നിയന്ത്രിക്കാൻ കുറെ വാൽവുകൾ ദൈവം തന്നിട്ടുണ്ട്.. ഈ വാൽവുകൾക്കുണ്ടാകുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ മുകളിലേക്ക് പോകേണ്ട ബ്ലഡ് തിരിച്ചു താഴേക്ക് വരികയും ചെയ്യുന്നതാണ് വെരിക്കോസ് വെയിൻ.. ഈ രോഗം ആർക്കാണ് കോമൺ ആയി വരുന്നത്..

നമ്മൾ ഇതിനെ ഒക്കുപാഷൻ ഡിസീസ് എന്നു പറയും.. എന്ന് പറഞ്ഞാൽ നമ്മുടെ ജോലി സംബന്ധമായ ഒരു രോഗമായിട്ടാണ് ഇതിനെ കാണുന്നത്.. അത് പറഞ്ഞാൽ ഒരുപാട് സമയം നിൽക്കുന്ന ആളുകൾ ഉദാഹരണത്തിന് പോലീസ് ആളുകൾ അല്ലെങ്കിൽ അധ്യാപകർ.. അതുപോലെ ബാർബർ പിന്നെ പാചകം ചെയ്യുന്ന ആളുകൾ.. അപ്പോൾ ദിവസവും ഒരുപാട് സമയം നിൽക്കുന്നത് കൊണ്ടാണ് ഇത്തരം വെരിക്കോസ് വെയിൻ എന്ന പ്രശ്നം നമുക്ക് കാലിൽ ഒരു രോഗമായി വരുന്നത്.. സ്ത്രീകൾക്ക് നോക്കിയാൽ ഗർഭകാല സമയത്ത് വെരിക്കോസ് വെയിൻ എന്ന പ്രശ്നം ചെറിയ രീതിയിൽ കണ്ടുവരാറുണ്ട്.. ഡെലിവറിക്ക് ശേഷം കൂടുതലും അത് മാറികിട്ടും..

അപൂർവ്വം ചില സ്ത്രീകൾക്ക് മാത്രമാണ് ഇത് പിന്നീട് ഒരു രോഗമായി മാറുന്നത്.. ഈ വെരിക്കോസ് വെയിൻ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് നമ്മൾ അടുത്തതായി നോക്കാൻ പോകുന്നത്.. കാലുകളിൽ മുട്ടിനു താഴെയുള്ള ഞരമ്പുകൾ തടിച്ച് പുറത്തേക്ക് കാണുന്നു.. മുട്ടിനു താഴെ കാണുന്നത് എന്താണെന്ന് വെച്ചാൽ തുടകളിൽ ഉണ്ട് പക്ഷേ അവിടെ കൂടുതൽ മസിൽ ഉള്ളതുകൊണ്ട് അവിടെ കാണില്ല.. പക്ഷേ മുട്ടിന് താഴെ മസിലുകൾ കുറവായതുകൊണ്ട് നമുക്ക് പെട്ടെന്ന് കാണാം..

Leave a Reply

Your email address will not be published. Required fields are marked *