മുഖത്ത് ഉണ്ടാകുന്ന കുഴികൾ.. അതുപോലെ അനാവശ്യമായ പാടുകളും മുഖം ക്ലീൻ ആകാനും സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഫേസ് പാക്ക്.. ഒരുതവണ ഉപയോഗിച്ച് നോക്കൂ റിസൾട്ട് കണ്ട അറിയാം..

ഇന്ന് പലർക്കും ഉള്ള ഒരു സംശയമാണ് നമ്മുടെ മുഖങ്ങളിൽ കുഴികൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിനെക്കുറിച്ച്.. ഇത് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നും.. നമുക്ക് ആദ്യം തന്നെ നമ്മുടെ മുഖങ്ങളിൽ എങ്ങനെയാണ് കുഴികൾ രൂപപ്പെടുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.. സാധാരണയായി ഓയിലി സ്കിൻ ഉള്ള ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.. നമ്മുടെ എല്ലാവരുടെയും മുഖത്തെ ചെറിയ ചെറിയ തുറന്നിരിക്കുന്ന സുഷിരങ്ങൾ ഉണ്ട്.. എന്നാൽ അമിതമായി ഓയിലി ആയിട്ടുള്ള സ്കിന്നിൽ ഓയിൽ പെട്ടെന്ന് നിറയുകയും അതുകൊണ്ട് ആ കുഴികൾ വലുതാകുകയും ചെയ്യുന്നു..

അതുകൊണ്ടാണ് നമ്മുടെ മുഖങ്ങളിൽ ഇത്തരം വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.. ഉദാഹരണത്തിന് നിങ്ങൾ ഒരു ബലൂൺ വീർപ്പിക്കുകയാണെങ്കിൽ അതിൻറെ കാറ്റ് അഴിച്ചു വിട്ടാലും ബലൂൺ പഴയത് പോലെ ആവില്ല.. അതിനെ പഴയതിലും വലിപ്പം ഉണ്ടാവും.. അതുപോലെ തന്നെയാണ് മുഖത്ത് ഉണ്ടാകുന്ന സുഷിരങ്ങളുടെ അവസ്ഥയും.. സുഷിരങ്ങളിൽ ഓയിൽ നിറഞ്ഞ് അത് പുറത്തു പോയാലും പിന്നെയും സുഷിരങ്ങൾ വലുതായിക്കൊണ്ടിരിക്കും.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ട് അതുപോലെ നമ്മുടെ മുഖത്ത് ഓൾറെഡി വന്നിട്ടുള്ള സുഷിരങ്ങൾ ഇല്ലാതാക്കുന്നതിനും ഉള്ള വഴികൾ മാത്രം നമ്മൾ ചെയ്താൽ പോരാ..

അതോടൊപ്പം തന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന ഓയിൽ പ്രൊഡക്ഷൻ നിയന്ത്രിക്കുകയും വേണം.. എന്നാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിയുകയുള്ളൂ.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഈ രണ്ട് പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന് നോക്കാം.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന ഹോം റെമഡിക്ക് മൂന്ന് സ്റ്റെപ്പുകൾ ആണ് ഉള്ളത്.. ഈ മൂന്ന് സ്റ്റെപ്പുകളും നിങ്ങൾ കൃത്യമായി ചെയ്താൽ മാത്രമേ നിങ്ങൾക്ക് ശരിയായ റിസൾട്ട് ലഭിക്കുകയുള്ളൂ..

അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഓരോ സ്റ്റെപ്പുകളും കൃത്യമായി കണ്ടു മനസ്സിലാക്കി മാത്രം ചെയ്യുക.. നമ്മുടെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം നല്ലപോലെ ക്ലീൻ ചെയ്യുക എന്നതാണ്.. അതിനായിട്ട് നമുക്ക് ആവശ്യമായി വേണ്ടത് രണ്ട് ടീസ്പൂൺ മുൾട്ടാണി മെട്ടി ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് റോസ് വാട്ടർ ആണ്.. ഇത് തയ്യാറാക്കിയ ശേഷം മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കണം.. മുൾട്ടാണി മിട്ടി നല്ലൊരു ക്ലൻസർ ആണ്..

Leave a Reply

Your email address will not be published. Required fields are marked *