എന്താണ് ഡയാലിസിസ് എന്ന് പറയുന്നത്.. ഇത് ജീവിതകാലം മുഴുവൻ ചെയ്യേണ്ട ഒന്നാണോ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഡയാലിസിസ് എന്ന വിഷയത്തെക്കുറിച്ചാണ്.. അതിൽ ആദ്യം നമ്മൾ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഒന്നാമത്തെ കാര്യം എന്താണ് ഡയാലിസിസ്.. രണ്ടാമത്തെ പ്രധാന കാര്യം നമ്മൾ എപ്പോഴാണ് ഡയാലിസിസ് എടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ്.. മൂന്നാമത്തെ കാര്യം എന്നു പറയുന്നത് വളരെ പ്രസക്തിയുള്ള ഒരു ചോദ്യമാണ് കാരണം മിക്ക രോഗികളും അവരുടെ കൂടെയുള്ള ആളുകളും നമ്മളോട് ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്..

ഡയാലിസിസ് തുടങ്ങിക്കഴിഞ്ഞാൽ നമുക്ക് അത് നിർത്താൻ സാധിക്കുമോ.. അതോ ഡയാലിസിസ് എന്ന് പറയുന്നത് നമുക്ക് ജീവിതകാലം മുഴുവൻ എടുക്കേണ്ടിവരുന്ന ഒന്നാണോ..ആദ്യം നമുക്ക് ഡയാലിസിസ് എന്നാൽ എന്താണ് എന്ന് ലളിതമായി മനസ്സിലാക്കണം.. ഡയാലിസിസ് എന്ന് പറയുന്നത് നമ്മുടെ കിഡ്നിയുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുമ്പോൾ അതിനു പകരമായിട്ട് അതായത് കിഡ്നിക്ക് പകരം ആയിട്ട് ചെയ്യുന്ന എന്നാണ് ഡയാലിസിസ് എന്ന് പറയുന്നത്..

നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കുറേ വിഷാംശങ്ങൾ ഒക്കെ നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ വേണ്ടി സഹായിക്കുന്ന ഒന്നാണ് ഡയാലിസിസ്.. അത് സാധാരണഗതിയിൽ രക്തം വഴി ചെയ്യാൻ പറ്റുന്ന ഡയാലിസിസ് ഉണ്ട്.. അല്ലെങ്കിൽ വയറു വഴി ചെയ്യാൻ പറ്റുന്ന ഡയാലിസിസ് ഉണ്ട്.. രക്തത്തിൽ കൂടി ചെയ്യുന്ന ഡയാലിസിസ് ആണ് കൂടുതലായി ചെയ്തുവരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *