ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. പൊതുവേ സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. ഭയങ്കര പ്രയാസം ആയിരിക്കും ഈ ഒരു ആർത്തവ സമയത്ത്.. അതുകൊണ്ടുതന്നെ പല സ്ത്രീകളും പറയാറുണ്ട് സമയം അടുക്കാനായി ഇനി ബുദ്ധിമുട്ടുകളും തുടങ്ങും എന്നൊക്കെ.. അതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല കാരണം അത്രയും ടെൻഷൻ ഉള്ള ആളുകൾ വരെ ഉണ്ട്.. എന്നാൽ മറ്റുള്ളവർക്ക് അത് വളരെ സുഗമമായി കടന്നുപോകും.. അവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവാറില്ല.. ഇതെല്ലാ മാസവും ഉണ്ടാകാറുള്ള ഒന്നാണ്.. എന്നാൽ ഇത് ഉണ്ടാവുമ്പോൾ മറ്റു ചിലർക്ക് ഭയങ്കരമായ വേദനയും അതുപോലെ ഓവർ ബ്ലീഡിങ്..
ആർത്തവ സംബന്ധമായ പല പ്രശ്നങ്ങളും ഹോർമോണിൽ പല മാറ്റങ്ങളും വരുന്നതുകൊണ്ട് ഒക്കെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത് എല്ലാ മാസവും കൃത്യമായി വരും എന്നുള്ളത്.. ഒരുപക്ഷേ ഇത് വരാതിരുന്നാൽ അതിൽ പല ടെൻഷനും ഉണ്ടാവും.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിനുള്ളിലെ എന്തോ ഒന്നിന് അല്ലെങ്കിൽ ഒരു പ്രോസസിന് തടസ്സം വന്നിട്ടുണ്ട് എന്ന് ഉള്ള ഒരു സൂചന തന്നെയാണ് മെൻസസ് ആവാതെ ഇരിക്കുന്നത്..
അപ്പോൾ ഇന്ന് പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്ന ഒന്നാണെങ്കിൽ പോലും എന്താണ് യഥാർത്ഥത്തിൽ മെൻസ്ട്രൽ സൈക്കിൾ.. എന്തിനാണ് എല്ലാ മാസവും ഈ മെൻസസ് നമുക്ക് വരുന്നത്.. എന്തൊക്കെയാണ് അതുകൊണ്ട് നമ്മൾ നേടുന്ന പ്രധാന ഗുണങ്ങൾ എന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..
ആദ്യം തന്നെ ആർത്തവത്തെക്കുറിച്ച് പറയുകയാണെങ്കിൽ കൃത്യമായി സ്ത്രീകൾക്ക് എല്ലാ മാസവും ശരീരത്തിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം അതാണ് യോനിയിൽ കൂടെ പുറത്തേക്ക് വരുന്ന രക്തമാണ് നമ്മൾ ഈ മെൻസസ് എന്നു പറയുന്നത്.. സാധാരണ കുട്ടികളിൽ ഒരു 10 വയസ്സ് കഴിഞ്ഞ് ഇത് വന്നാൽ നമ്മൾ പ്രായപൂർത്തിയായി എന്നു പറയും..