പെട്ടെന്ന് മുടിയുടെ ഉള്ള് പോകുന്നതിന്റെ കാരണങ്ങൾ.. ഇത് വിറ്റാമിൻ സിന്റെ കുറവു കൊണ്ട് ആണോ?? ഇക്കാര്യങ്ങൾ മനസ്സിലാക്കിയാൽ ഇനി നിങ്ങൾക്ക് മുടി കൊഴിയില്ല..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് കാരണം മുടി സംബന്ധമായി ഇന്ന് ഒരുപാട് ആളുകൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. മുടി കൊഴിച്ചിൽ എന്നത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണ്.. കഴിഞ്ഞദിവസം ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി ഒരാൾ വന്നിട്ട് പറഞ്ഞു എനിക്ക് ഇതിനുമുമ്പ് ഡോക്ടർ പനംകുല പോലെ മുടിയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ കുറ്റിചൂൽ പോലെ ആയിപ്പോയി.. അതെന്താണ് എന്ന് എനിക്ക് അറിയില്ല പക്ഷേ വളരെ പെട്ടെന്ന് ആയിരുന്നു എല്ലാം..

സാധാരണ നമുക്ക് മുടികൊഴിച്ചിൽ വരുക അല്ലെങ്കിൽ മുടി പൊട്ടി പോകുക.. ഉള്ളു കുറയുക എന്നൊക്കെ പറയുന്നത് കുറച്ച് നാളുകൾ എടുത്തിട്ടാണല്ലോ ഇതൊക്കെ ഉണ്ടാവുന്നത് പക്ഷേ എനിക്ക് ഇത് വളരെ പെട്ടെന്നായിരുന്നു കാരണം രണ്ടുമാസം കൊണ്ട് തന്നെ മുടി മൊത്തം കൊഴിഞ്ഞുപോയി.. വെറുതെ മുടി ചീവിയാൽ പോലും കയ്യിൽ ഒരുപാട് മുടികൾ വരും..വീട്ടിലുള്ളവരെല്ലാം ചീത്ത പറയാൻ തുടങ്ങിയ കാരണം എവിടെ നോക്കിയാലും വീട്ടിൽ മുടിയാണ്.. അങ്ങനെ സ്ഥിരമായി ഒരുപാട് ആളുകൾ മുടിയുടെ പ്രശ്നം കാരണം മാനസികമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.. പക്ഷേ ഇത് എന്തുകൊണ്ടാണ് എന്തിനാണ് എന്തിനാണ് എന്നുള്ള ഒരു ക്ലാരിറ്റി വരുന്നില്ല..

ഒരു വൈറ്റമിൻ എന്ന രീതിയിൽ നിങ്ങൾ ഇതിനായി ബി കോംപ്ലക്സ് എടുത്തുനോക്കും.. അതുപോലെ തൈറോയിഡ് ടെസ്റ്റ് ചെയ്യും അങ്ങനെ പല രീതിയിൽ ചെയ്തു നോക്കും.. മുടികൊഴിച്ചിൽ എന്നുള്ള ഒരൊറ്റ പ്രശ്നം തന്നെ നമ്മുടെ ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നുള്ള നമ്മളോട് തന്നെ പറയുന്ന ഒരു കാര്യമാണ് പക്ഷേ നമ്മൾ അത് തിരിച്ചറിയുന്നില്ല എന്നുള്ളതേയുള്ളൂ.. അപ്പോൾ ആദ്യത്തെ കാര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഇതൊക്കെ ഉണ്ടാവുന്നത്.. അതായത് ഇത്രയും മുടികൊഴിച്ചിൽ നമുക്ക് വരുന്നത് എന്തുകൊണ്ടാണ്..

Leave a Reply

Your email address will not be published. Required fields are marked *