ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ട്രോക്ക് എന്ന വിഷയത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്..സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം അതായത് കൈയും കാലും തളർന്ന് കിടന്നു പോകുന്ന അവസ്ഥയാണ് എന്ന് നിങ്ങൾക്ക് അറിയാം.. അപ്പോൾ സ്ട്രോക്ക് എന്നാൽ എന്താണ്.. ഇത് എങ്ങനെയാണ് ഉണ്ടാവുന്നത്.. എങ്ങനെ നമുക്ക് ഇതിനെ തടയാൻ സാധിക്കും..
ഇത് വന്നു കഴിഞ്ഞാൽ എങ്ങനെ നമുക്ക് ഇത് ചികിത്സിക്കാം.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്കിന്നി വീഡിയോയിലൂടെ പരിശോധിക്കണം.. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുകയോ അല്ലെങ്കിൽ ബ്ലീഡിങ് വരികയോ ചെയ്താൽ ഉണ്ടാവുന്ന ഒരു ബലക്ഷയമാണ് സ്ട്രോക്ക് എന്ന് പറയുന്നത്..
സാധാരണ ഒരു 80% ആളുകൾക്കും ബ്ലോക്ക് വരിക എന്നുവച്ചാൽ രക്തക്കുഴലുകൾ അടഞ്ഞിട്ട് ആ രക്തക്കുഴലുകൾ സപ്ലൈ ചെയ്യുന്ന ബ്രയിനിന്റെ ഭാഗം നശിച്ചുപോയിട്ട് ആ ബ്രയിനിന്റെ ഡാമേജ് കാരണം ഒരു ഭാഗം തളർന്നു പോകുന്നതാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്.. 20% ആളുകൾക്ക് സ്ട്രോക്ക് വരുന്നതിനു പകരം ആ ഒരു ഭാഗത്തെ രക്തം പൊട്ടിയിട്ട് അവിടത്തെ ബ്രെയിൻ ഡാമേജ് വന്നിട്ട് ബ്രെയിൻ കൺട്രോൾ ചെയ്യുന്ന ഭാഗം ചലനശേഷി നഷ്ടപ്പെടുന്നതാണ് നമ്മൾ ഹെമ്രാജിക് സ്ട്രോക്ക് എന്ന് പറയുന്നത്.. രണ്ടുതരം സ്ട്രോക്കുകൾ ആണ് ഉള്ളത്..