ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞ തവണ ക്ലിനിക്കിലേക്ക് പരിശോധനക്കായി ഒരു ദമ്പതികൾ വന്നിരുന്നു.. അവരുടെ മൂത്ത മകൾക്ക് 18 വയസുണ്ടായിരുന്നു.. ഇളയ മകന് ഒരു വയസ്സായിരുന്നു.. ഇതെന്തുകൊണ്ടാണ് പറഞ്ഞത് എന്നുവച്ചാൽ പരിശോധനയ്ക്ക് വന്നപ്പോൾ ഭർത്താവ് പറഞ്ഞു അദ്ദേഹം ഒരുപാട് നാളുകളായി ഡൽ ആയി ഇരിക്കുകയാണ്.. കാരണം മറ്റൊന്നുമല്ല മകൾ വളർന്ന വലിയ കുട്ടിയായി.. അതുകൊണ്ടുതന്നെയായി കൊണ്ടുപോകുന്ന ഒരു സാഹചര്യം ഇല്ല.. പക്ഷേ ഇളയ മോൻ ഉണ്ടായ ശേഷം ഞാൻ തന്നെ കുറച്ച് ചുറുചുറുക്കോട് കാര്യങ്ങൾ ചെയ്യുന്നതായിട്ട് എനിക്ക് തോന്നി..
സത്യം എന്താണെന്ന് വെച്ചാൽ നമ്മൾ നമ്മുടെ മക്കൾ കുറച്ചു വളർന്നു കഴിഞ്ഞാൽ അവരെ കോളേജ് പഠിക്കുന്ന ഒരു ഏജ് ആയിക്കഴിഞ്ഞാൽ നമുക്കും ഒരു നൊസ്റ്റാൾജിക് ഫീൽ ആണ്.. ചെറിയ കുട്ടികളെ താലോലിക്കുന്ന രീതി അല്ലെങ്കിൽ ഒരു കുസൃതിത്തരം ഒക്കെ മാറി ഒരു ഉത്തരവാദിത്വം അല്ലെങ്കിൽ ബിസി ഷെഡ്യൂളിലേക്ക് മാറുകയും അതിൻറെ ഭാഗമായി കൂടുതൽ സ്ട്രെസ്സ് തുടങ്ങിയ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. പക്ഷേ ആ ഒരു സമയത്ത് വീട്ടിൽ ചെറിയൊരു കുട്ടികളുണ്ടെങ്കിൽ നമ്മുടെ സ്ട്രസ്സ് ലെവൽ ഒരുപാട് കുറയും..
ഒരു സമയത്ത് നമുക്ക് സ്നേഹിക്കാനും കുസൃതിത്തരങ്ങൾ കാണിക്കാനും ഒക്കെ ഒരാളുണ്ടെങ്കിൽ ഭയങ്കര സന്തോഷമായിരിക്കാം.. അപ്പോൾ എന്തുകൊണ്ടാണ് ഇത് എടുത്തു പറഞ്ഞത് എന്ന് വെച്ചാൽ ഒരുപാട് ആളുകൾ പറയാറുണ്ട് ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ട്.. പക്ഷേ മൂന്നാമതായി ഒരാൾ കൂടി വേണമെന്ന് ഒരുപാട് നാളുകളായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്.. പക്ഷേ ഒന്നും നടക്കുന്നില്ല.. അങ്ങനെ പറയുമ്പോൾ ഭൂരിഭാഗം പ്രശ്നങ്ങളും അത് പുരുഷന്മാരിൽ തന്നെയാണ്.. സ്ത്രീകളുടെ പ്രശ്നമാണെങ്കിൽ അത് നമ്മൾ വലുതാക്കി എടുക്കാറുണ്ട് പക്ഷേ പുരുഷന്മാർക്കാണെങ്കിൽ അത് അധികം കാര്യമാക്കാറില്ല..