സ്കിൻ ആകെ വരണ്ടിരിക്കുന്നു.. ഒട്ടും സ്മൂത്ത് അല്ല.. ആകെ കറുത്ത് പോകുന്നു.. ദേഹത്ത് ആകെ പാടുകൾ വരുന്നു തുടങ്ങി ഒരുപാട് പരാതികൾ പറയുന്ന ആളുകളാണ് മിക്കവരും.. ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സ്കിൻ നല്ല സ്മൂത്ത് ആവാനും അതുപോലെ സോഫ്റ്റ് ആവാനും.. അതുപോലെ സ്കിന്നിന് നല്ല നിറം നൽകാൻ സഹായിക്കുന്ന ഒരു അടിപൊളി നാച്ചുറൽ സ്കിൻ പോളിഷ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. തയ്യാറാക്കാനായി ആവശ്യമായി വേണ്ട ചേരുവകൾ എന്തെല്ലാം എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..
അപ്പോൾ നമുക്ക് ഈ സ്കിൻ പോളിഷ് തയ്യാറാക്കുവാൻ ആദ്യമായി വേണ്ടത് അരിപ്പൊടിയാണ്.. പച്ചരി പൊടിച്ചത് എടുക്കുക.. ഈ അരിപ്പൊടി നമ്മുടെ സ്കിൻ നല്ലപോലെ ബ്രൈറ്റ് ആകുന്നതിനും ടൈറ്റാവുന്നതിനും സഹായിക്കും.. ഏതുതരത്തിലുള്ള സ്കിൻ ഉള്ളവർക്കും അരിപ്പൊടി വളരെ നല്ലതാണ്.. അടുത്തതായി വേണ്ടത് നാല് ടീസ്പൂൺ വൈറ്റമിൻ സി പൗഡർ ആണ്.. വൈറ്റമിൻ സി പൗഡർ നമ്മുടെ സ്കിൻ കൂടുതൽ ബ്രൈറ്റ് ആവുന്നതിനും അതുപോലെതന്നെ സ്കിന്നിൽ ഉണ്ടാകുന്ന ഡെഡ് സ്കിന്ന് മാറ്റാനും സഹായിക്കുന്നു..
മറ്റൊരു കാര്യം നിങ്ങളുടെ കയ്യിൽ വൈറ്റമിൻ സി പൗഡർ ഇല്ല എന്നുണ്ടെങ്കിൽ ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചത് ഉപയോഗിക്കാം.. ഇതേ അളവിൽ തന്നെ ഉപയോഗിച്ചാൽ മതിയാകും.. ഇത് രണ്ടിലെ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി.. അടുത്തതായി നമുക്ക് വേണ്ടത് അഞ്ച് ടീസ്പൂൺ ചെറുപയർ കൂടിയാണ്.. ചെറുപയർ പൊടി നമ്മുടെ സ്കിന്നിനെ കൂടുതൽ യങ് സോഫ്റ്റ് ആയും.. സ്മൂത്തായും അതുപോലെ ക്ലിയർ ആയി ഇരിക്കുന്നതിനും സഹായിക്കുന്നു.. അതിനുശേഷം നമുക്ക് വേണ്ടത് മഞ്ഞൾപൊടിയാണ്..
മഞ്ഞൾപൊടി നല്ലൊരു ആന്റിസെപ്റ്റിക് ആണ്.. ഇത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻസ് തടയുന്നതിനും.. സ്കിൻ നല്ലപോലെ ബ്രൈറ്റ് ആയി ഇരിക്കുന്നതിനും സഹായിക്കും.. അതിനുശേഷം നമുക്ക് വേണ്ടത് സ്വീറ്റ് ആൽമണ്ട് ഓയിലാണ്.. സ്വീറ്റ് ആൽമണ്ട് ഓയിൽ ഇല്ലാത്തവർക്ക് ഒലിവോയിൽ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഉപയോഗിക്കാം.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം എയർ കടക്കാത്ത ഒരു ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാം..