ഇന്ന് പലരും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഹെയർ പ്രോബ്ലംസ് എന്ന് പറയുന്നത്.. അതായത് മുടി ഒട്ടും സോഫ്റ്റ് അല്ല.. മുടി പൊട്ടുപോകുന്നു.. മുടി ഡ്രൈ ആയി ചകിരി നാര് പോലെ ഇരിക്കുന്നു.. മുടിക്ക് ഒട്ടും ഉള്ള് ഇല്ല.. താരൻ പ്രശ്നം ഉണ്ടാകുന്നു അതുപോലെ ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടുന്നു.. മുടിയുടെ അറ്റം പിളർന്നുപോകുന്നു എന്നിങ്ങനെ മുടിയുടെ കാര്യത്തിൽ സ്ഥിരമായി പരാതികൾ പറയുന്ന ആളുകളാണ് ഒട്ടുമിക്ക ആളുകളും.. എന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ഹെയർ മാസ്ക്കാണ്..
ഈ ഹെയർ മാസ്ക്ക് നിങ്ങൾ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച എല്ലാതരം പ്രശ്നങ്ങളും മാറ്റി മുടി നല്ല ആരോഗ്യത്തോടെ തിക്കായി വളരുന്നതിനും സഹായിക്കും.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഈ ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായി വേണ്ട ചേരുവകൾ എന്തെല്ലാമാണ് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ ഈ ഹെയർ മാസ്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു കടുക് ആണ്..
ഇത് നല്ലപോലെ പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. നിങ്ങളുടെ കയ്യിൽ ഫ്രഷ് കറ്റാർവാഴ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് വൈറ്റമിൻ ഇ ഓയിലാണ്..വൈറ്റമിൻ ഇ ഓയിൽ നിങ്ങളുടെ കയ്യിലില്ലെങ്കിൽ അതിൻറെ ടാബ്ലറ്റ് ഉപയോഗിക്കാം.. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഉപയോഗിക്കാം..