ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ചെവിയിൽ ഊതുന്ന ശബ്ദത്തെ കുറിച്ചാണ്.. നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരു ഏകദേശം 10 പേഷ്യന്റിൽ ഒരു 5 ആളുകൾ എങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ആയി വരാറുണ്ട്..ഇത് എന്താണെന്ന് വെച്ചാൽ.. ഇത് ഒരു അൺ കംഫർട്ടബിൾ കമ്പ്ലൈന്റ് ആണ്.. ഇത് സ്പെസിഫിക് ആയിട്ടുള്ള ഒരു വേദന അങ്ങനെയുള്ള ഒരു കമ്പ്ലൈന്റ് അല്ലെങ്കിലും.. അവർക്ക് ദിവസവും ചെയ്യുന്ന ആക്ടിവിറ്റുകളിൽ അവിടെ വളരെയധികം എഫക്ട് ചെയ്യുന്ന ഒരു കമ്പ്ലൈന്റ് ആണ്..
അതുകൊണ്ടാണ് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്ന് ഉദ്ദേശിച്ചത്..ഇതിന് ടിനിട്ടസ് എന്നാണ് പറയുന്നത്.. നമ്മുടെ ചെവിയിൽ ഇത്ര ഊതുന്ന ശബ്ദങ്ങൾ ഉണ്ടാകുന്നതിന് പ്രധാനമായും കുറച്ചു കാരണങ്ങളുണ്ട്.. ഏറ്റവും ബേസിക് ആയിട്ടുള്ള കാരണം എന്ന് പറയുന്നത്.. ചെവിക്കകത്ത് മൂന്ന് ഭാഗങ്ങളുണ്ട്.. പുറമേയുള്ളത് നമ്മൾ കാണുന്ന ഭാഗം..
മിഡിൽ ഇയർ എന്ന് പറയുന്നത് അതിനകത്താണ് ഇൻഫെക്ഷൻ വരുന്നത്.. അതിനകത്താണ് ബ്ലഡ് വെസൽസ് അതുപോലെ നർവ് സപ്ലൈ എല്ലാം ഉള്ളത്..അകത്തേക്കുള്ളത് ഇന്നർ ഇയർ.. ഇതിനകത്താണ് നമ്മുടെ കോക്ലിയ എന്ന് പറയുന്ന ഓർഗൻ അതുപോലെ നമ്മുടെ നേർവുകളും ഉള്ളത്.. നമുക്ക് ചെവിയിൽ ശബ്ദം വരുമ്പോൾ ഡ്രം അടിക്കുന്നത് പോലെ തോന്നുന്നത് അതുകൊണ്ടാണ്.. ഈ ശബ്ദത്തെ എഫക്ട് ചെയ്യുന്നത് നേർവ്സ് ആണ്.. അപ്പോൾ മൂന്നാമത്തെ ഇന്നർ ഇയറിൽ എന്തെങ്കിലും പ്രശ്നം വന്നാൽ ആണ് നമുക്ക് ചെവിയുടെ ഉള്ളിൽ ഈ മൂളിച്ച വരുന്നത്..