ഇന്ന് നമുക്കിടയിൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വളരെയധികം കൂടിവരുകയാണ്.. നമ്മുടെ ത്വക്കിനെ ബാധിക്കുന്ന സോറിയാസിസ്.. വെള്ളപ്പാണ്ട്.. അതുപോലെ സന്ധികളെ ബാധിക്കുന്ന ആർത്രൈറ്റിസ്.. അതുപോലെ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന എസല്ലി.. നർവു കോശങ്ങളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്യൂരിയോസിസ്..കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹം.. ഹാഷിമോട്ടഡ് തൈറോയ്ഡ്ഡയറ്റിസ് തുടങ്ങിയാ തൈറോയ്ഡ് രോഗങ്ങൾ.. പേശികളെ ബാധിക്കുന്ന ഫൈബ്രോമയോളജിയ.. അതുപോലെ ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ക്രോംസ് ഡിസീസ്.. ഐസരെട്ടിവ് ക്വാളറ്റീസ്..തുടങ്ങിയ ഏകദേശം നൂറോളം രോഗങ്ങളാണ് ഓട്ടോ ഇമ്മ്യൂൺ രോഗത്തിൻറെ ലിസ്റ്റുകളിൽ ഉള്ളത്..
ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമുള്ള ആളുകളിൽ മറ്റ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടും എന്നു മാത്രമല്ല ക്യാൻസർ വരാനുള്ള സാധ്യതകളും കൂടും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.. എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാൻ കാരണം.. അതുപോലെ ഇമ്മ്യൂണിറ്റിയുമായി ഈ രോഗങ്ങൾക്കുള്ള ബന്ധം എന്താണ്.. എങ്ങനെയാണ് ഇത്തരം രോഗങ്ങൾ ചികിത്സിക്കുക.. തുടങ്ങിയ കാര്യങ്ങൾ നമ്മൾ ആദ്യം മനസ്സിലാക്കിയാൽ മാത്രമേ ഈ രോഗങ്ങൾ തടയാനും അതുപോലെ ഈ രോഗം ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിക്കുകയും ചെയ്യുകയുള്ളൂ.. ഇമ്മ്യൂണിറ്റിയും അതുപോലെ ഓട്ടോ ഇമ്മ്യൂണിറ്റിയും അത്തരം രോഗങ്ങളും അവയുടെ ജീവിതശൈലിയുമായുള്ള ബന്ധങ്ങളും ഒക്കെ മനസ്സിലാക്കാൻ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പോലും അത്ര എളുപ്പമല്ല..
എന്നാലും രോഗികളും അവരുടെ ബന്ധുക്കളും അത് മനസ്സിലാക്കി എടുക്കാൻ ശ്രമിക്കണം.. എന്നാൽ മാത്രമേ അത്തരം രോഗങ്ങളിൽ നിന്നും മോചനം നേടാൻ കഴിയുകയുള്ളൂ.. കഴിവതും ലളിതമായി ഇംഗ്ലീഷ് വാക്കുകൾ അധികം ഉപയോഗിക്കാതെ മലയാളത്തിൽ തന്നെ പറഞ്ഞുതരാൻ ശ്രമിക്കാം.. കൂടുതലായി കമ്മ്യൂണിറ്റിയേയും അതായത് പ്രതിരോധശേഷിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി ഉപകരിക്കും ഈ വീഡിയോ.. ആദ്യമായി ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷി എന്ന് നമ്മൾ പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം..