ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ ക്ലിനിക്കൽ പരിശോധനക്കായി വരുമ്പോൾ നമ്മുടെ മുൻപിൽ വന്നിരിക്കുമ്പോൾ അവിടെ നോക്കിയാൽ അവരുടെ യഥാർത്ഥ വയസ്സ് ഒരു 25 അല്ലെങ്കിൽ 30 ആയിരിക്കും.. പക്ഷേ അവിടെ കാണുമ്പോൾ 40 അല്ലെങ്കിൽ 45 വരെ പ്രായമെല്ലാം തോന്നിക്കുന്ന ഒരു ശരീരപ്രകൃതമാണ്.. പ്രത്യേകിച്ചും അവരുടെ സ്കിൻ ആണ് അവിടുത്തെ പ്രധാന കാര്യം.. അതായത് സ്കിൻ എന്ന് പറയുമ്പോൾ ഇപ്പോൾ ഫിലിം ഫീൽഡ് എടുത്താൽ തന്നെ മനസ്സിലാവും ഏറ്റവും പ്രായം കൂടിയ ആളുകൾ ചെറുപ്പക്കാരെ പോലെ കാണുകയും അതായത് ഇപ്പോൾ ഒരു 60 വയസ്സുള്ള ഒരു വ്യക്തി ചിലപ്പോൾ ഒരു 40 വയസ്സുള്ള ആളിന്റെ മകനായിട്ട് ആയിരിക്കും അഭിനയിക്കുന്നുണ്ടാവുക..
കാരണം എന്താണെന്ന് വെച്ചാൽ അവരുടെ ഫിസിക്കൽ ഫിറ്റ്നസും.. സ്കിൻ അതുപോലെ സ്കിൻ ടോൺ ഇതെല്ലാം അവിടെ കൂടുതൽ പ്രായക്കുറവ് തോന്നിക്കുന്ന വിധം ഉണ്ടാവും.. ചിലപ്പോൾ മേക്കപ്പ് കൊണ്ട് ശരിയാക്കാം എന്ന് പറഞ്ഞാലും മേക്കപ്പിന് ഒരു പരിധിയില്ലേ.. അതായത് മേക്കപ്പ് കൊണ്ട് നമുക്ക് വേണമെങ്കിൽ ഏജ് കൂടുതൽ തോന്നിക്കാൻ പക്ഷേ ഏജ് കുറവ് ആക്കാൻ കഴിയില്ല..
അതിനെല്ലാം ഒരു പരിധിയുണ്ട് അത് എല്ലാവർക്കും ഏൽക്കണമെന്നില്ല.. കാരണം എന്താണെന്ന് വെച്ചാൽ നമുക്ക് നമ്മുടെ സ്കിൻ ഗ്ലോ ആവാൻ വേണ്ടി അതുപോലെ അധികം വരാതിരിക്കാൻ വേണ്ടി .. സ്കിന്നിന് ഡാമേജ് ഇല്ലാതിരിക്കാൻ വേണ്ടി എല്ലാം കുറച്ച് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്.. സാധാരണ ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയാത്തതുകൊണ്ട് നമ്മൾ എല്ലാ കാര്യവും ചെയ്തു കഴിഞ്ഞ് അവസാനം പറയും ഡോക്ടർ എൻറെ മുഖത്ത് മൊത്തം പാടുകളാണ്.. എൻറെ മുഖത്ത് കൂടുതൽ റിങ്കിൾസ് വന്നു.. എന്നെ കാണുമ്പോൾ ഇപ്പോൾ ഒരുപാട് പ്രായം ആയതുപോലെ തോന്നിക്കുന്നു..