ഇനി ബ്ലഡ് പ്രഷർ അറിയാൻ ലാബുകളിൽ പോകേണ്ട ആവശ്യമില്ല.. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ബ്ലഡ് പ്രഷർ അറിയുകയും നിയന്ത്രിക്കുകയും ചെയ്യാം..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് കുറച്ച് ഹൈ ബ്ലഡ് പ്രഷറിനെ കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ചാണ്.. ഒന്നാമതായിട്ട് ഈയൊരു കാലഘട്ടത്തിൽ എല്ലാ ആളുകളും വിളിച്ചു ചോദിക്കുന്ന ഒരു സംശയം എന്താണെന്ന് വെച്ചാൽ ഡോക്ടർ ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് വരാൻ പറ്റുന്നില്ല.. കാരണം എന്താണെന്ന് വെച്ചാൽ ഇവിടെ കണ്ടൈൻമെന്റ്സ് സോൺ ആണ്.. കൊറോണയാണ് എന്നൊക്കെയാണ്.. അതുകൊണ്ടുതന്നെ അവരുടെ ബ്ലഡ് പ്രഷർ കൺട്രോളിൽ ആണോ അല്ലയോ എന്ന് അറിയാൻ കഴിയുന്നില്ല.. ഇതിനായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.. ഇത് കോമൺ ആയ എല്ലാവരും വിളിച്ചു ചോദിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. അപ്പോൾ ഇതിനൊരു പരിഹാരം ആയിട്ട് നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നമുക്ക് നമ്മുടെ ബ്ലഡ് പ്രഷർ അറിയാനുള്ള സൗകര്യങ്ങൾ ഒരുക്കാം..

ഇപ്പോൾ അതിനുള്ള സൗകര്യങ്ങൾ എല്ലാം സ്ഥലങ്ങളിലും ലഭ്യമാണ്.. ബിപി പരിശോധിക്കാനുള്ള ബിപി അപ്ഗ്രേഡ് ടെസ്റ്റ്.. പലതരം ബിപി ടെസ്റ്റുകൾ ഉണ്ട്.. അതിൽ ഏറ്റവും സിമ്പിൾ ആയിട്ടുള്ളത് ഇലക്ട്രോണിക് ആണ്.. സാധാരണയായി എടുക്കുന്ന രണ്ടുമൂന്നുതരം ബിപി ടെസ്റ്റുകൾ ഉണ്ട്.. അത് നമുക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താം എങ്ങനെയാണ് ബിപി പരിശോധിക്കേണ്ടത് എന്ന്.. അതിനുമുമ്പ് നമ്മൾ ബിപി പരിശോധിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട രണ്ടു മൂന്നു കാര്യങ്ങളെക്കുറിച്ച് പറയാം.. ഒന്നാമതായിട്ട് ബ്ലഡ് പ്രഷർ എടുക്കുന്നതിനു മുൻപ് ഒരു 15 മിനിറ്റ് എവിടെയെങ്കിലും നല്ലപോലെ വിശ്രമിക്കണം.. ഓടിനടന്ന് വന്ന് ടെൻഷനോട് ബ്ലഡ് പ്രഷർ എടുക്കാൻ പാടില്ല..

അതായത് കൂടുതൽ സന്തോഷത്തോടെ അല്ലെങ്കിൽ ദേഷ്യത്തോടെയും ഒന്നും ഇത് എടുക്കാൻ പാടില്ല.. അതായത് കുറച്ച് ഒന്ന് റിലാക്സ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞു വേണം ഇത് എടുക്കാൻ.. രണ്ടാമതായിട്ട് ബ്ലഡ് പ്രഷർ എടുക്കുന്നതിന് ഒരു അരമണിക്കൂർ മുൻപ് വരെ കാപ്പി..ചായ ഒന്നും കുടിക്കാൻ പാടില്ല.. അതുപോലെ പുകവലിക്കാനും പാടില്ല.. അതിനർത്ഥം അരമണിക്കൂർ മുമ്പ് ഇതെല്ലാം ചെയ്യാം എന്നല്ല.. ഈ രണ്ടു കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യണം.. 5 മിനിറ്റ് നല്ലപോലെ വിശ്രമിച്ച് അതിനുശേഷം നമ്മുടെ കൈ ഒരു ടേബിളിൽ വച്ച് ബ്ലഡ് പ്രഷർ എടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *