വിറ്റാമിനുകൾ കുറഞ്ഞാൽ ശരീരത്തിന് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.. വിറ്റാമിൻസ് കുറയുമ്പോൾ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞതവണ എന്നെ കാണാനായിട്ട് ഒരു മാതാപിതാക്കളും ഒരു പ്ലസ് ടു പഠിക്കുന്ന കുട്ടിയും വന്നിരുന്നു.. അതൊരു പെൺകുട്ടിയായിരുന്നു.. ആ കുട്ടിയുടെ പ്രധാന പ്രശ്നം കോൺസെൻട്രേഷൻ ഇല്ല എന്നതായിരുന്നു.. അതായത് ആ കുട്ടിക്ക് പഠിക്കണം എന്ന് വളരെ അധികം ആഗ്രഹമുണ്ട് പക്ഷേ പുസ്തകം തുറന്നാലോ അല്ലെങ്കിൽ ക്ലാസിലെ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല.. നല്ലപോലെ ക്ഷീണമുണ്ട് അതുപോലെ ഉറക്കം വരിക.. അങ്ങനെ പല ബുദ്ധിമുട്ടുകൾ ആയിരുന്നു പറഞ്ഞത്.. അതുപോലെതന്നെ കുട്ടിക്ക് ജോയിൻറ് പെയിൻ ഉണ്ട് അതുപോലെ മസിലുകൾക്ക് വേദനയുണ്ട്..

അതുപോലെ കുറച്ചു ദൂരം നടന്നാൽ തന്നെ കാലുകൾ കഴയ്ക്കുക.. അങ്ങനെ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആയിരുന്നു ആ കുട്ടിക്ക് ഉണ്ടായിരുന്നത്.. പക്ഷേ ഇതിലെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ആ കുട്ടിക്ക് കോൺസെൻട്രേഷൻ ഇല്ല എന്നതായിരുന്നു.. അതായത് പുസ്തകത്തിൽ നോക്കി കുറച്ചുനേരം പഠിക്കാൻ പറ്റുന്നില്ല.. അപ്പോൾ ഇതൊക്കെ കേട്ടിട്ട് ഞാൻ അവരുടെ രണ്ട് ടെസ്റ്റുകൾ ചെയ്യാനാണ് പറഞ്ഞിരുന്നത്.. അതായത് ഒരു വൈറ്റമിൻ ടെസ്റ്റും രണ്ടാമത്തേത് തൈറോയ്ഡ് ടെസ്റ്റ് ആണ്..

അതുപോലെ വൈറ്റമിൻ ടെസ്റ്റുകളിൽ രണ്ട് പ്രധാന വൈറ്റമിൻ ടെസ്റ്റ്കളാണ് പ്രധാനമായും ചെയ്യാൻ പറഞ്ഞത്.. അതായത് ഒന്നാമത്തെ വൈറ്റമിൻ ഡി യും.. രണ്ടാമത്തെ വൈറ്റമിൻ ബി 12.. പക്ഷേ ഈ കാര്യങ്ങൾ ചെയ്തു നോക്കിയപ്പോൾ കുട്ടിക്ക് തൈറോയ്ഡ് നോർമൽ ആയിരുന്നു പക്ഷേ ഈ വൈറ്റമിൻ ഡി അതുപോലെ വൈറ്റമിൻ ബി 12 കുട്ടിക്ക് വളരെ കുറവായിരുന്നു.. അപ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ നമ്മൾ ചില കാര്യങ്ങളിൽ വലിയ പ്രശ്നങ്ങളാണ് എന്ന് കരുതുന്ന പലതും വളരെ നിസ്സാരമായ കാര്യങ്ങൾ ആയിരിക്കും.. പ്രമേഹരോഗികളിൽ കാണാറില്ലേ കയ്യും കാലും മരവിച്ചു വരിക..

Leave a Reply

Your email address will not be published. Required fields are marked *