നിങ്ങളുടെ കൈകളിൽ തരിപ്പ് കടച്ചിൽ പുകച്ചിൽ എന്നീ ലക്ഷണങ്ങൾ കാണുന്നുണ്ടോ.. എങ്കിൽ അത് ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ ആവാം.. വിശദമായി അറിയുക..

ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് നമ്മുടെ കൈകളിൽ ഉണ്ടാകുന്ന തരിപ്പ്.. പുകച്ചിൽ.. കടച്ചിൽ അല്ലെങ്കിൽ വേദന.. ഇത്തരം ലക്ഷണങ്ങളുമായിട്ട് നിരവധി രോഗികൾ എന്നും നമ്മുടെ ക്ലിനിക്കിൽ വരാറുണ്ട്.. ഇത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമാണ് കാർപൽ ടണൽ സിൻഡ്രം.. ഇന്ന് നമ്മൾ ഈ ഒരു വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമായിട്ട് എന്താണ് കാർപൽ ടണൽ സിൻഡ്രം..

മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് നമ്മുടെ കൈകൾ ഉപയോഗിക്കുന്നതിനുള്ള കഴിവ് ആണ്.. നമ്മുടെ കൈകളിലേക്ക് ഉള്ള പ്രധാനപ്പെട്ട മൂന്ന് നേർവുകളിൽ ഒന്നായ മീഡിയൻ നെർവ് അത് നമ്മുടെ കൈവെള്ളയിലേക്ക് പ്രവേശിക്കുന്ന ഞരമ്പുകളാണ്.. അത് നമ്മുടെ റിസ്റ്റ് ഭാഗത്ത് ഒരു കാർപ്പിൾ ടണലിന്റെ ഉള്ളിൽ വച്ചാണ് കടക്കുന്നത്.. അവിടെ ഉണ്ടാകുന്ന ഒരു കംപ്രഷൻ കാരണമാണ് കാർപൽ ടണൽ സിൻഡ്രം വരുന്നത്.. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗികൾക്ക് അതികഠിനമായ വേദന അല്ലെങ്കിൽ തരിപ്പ് അതുപോലെ പുകച്ചിൽ അതുപോലെ കൈകളിൽ മുളക് അരച്ച് തേച്ചത് പോലെയുള്ള ഒരു ഫീലിംഗ്..

ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും കാണാറുണ്ട്.. ആർക്കൊക്കെയാണ് ഇത്തരം ഒരു അവസ്ഥ കൂടുതൽ കണ്ടുവരുന്നത്.. സാധാരണ നമ്മുടെ ജനസംഖ്യയിൽ 1 മുതൽ 5% വരെയുള്ള രോഗികൾക്ക് കാർപൽ ടണൽ സിൻഡ്രം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. കൂടുതലായും ഈ ഒരു രോഗം സ്ത്രീകളിലാണ് കണ്ടുവരുന്നത്.. അതുപോലെ പുരുഷന്മാരിലും കണ്ടു വരാറുണ്ട്.. ഒരു കൈയിൽ മാത്രമല്ല ഒരേസമയം രണ്ട് കൈകളിലും ഈ ഒരു അവസ്ഥ വരാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *