ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട നമുക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് കരൾ വീക്കം അഥവാ ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഫാറ്റിലിവർ എന്നു പറഞ്ഞാൽ ഇന്ന് പലർക്കും അറിയാവുന്ന ഒരു കാര്യമാണ്.. ഇതിനെക്കുറിച്ച് സ്ഥിരമായി നമ്മൾ കേൾക്കാറുണ്ട്..
നമ്മൾ ഏതെങ്കിലും ഒരു ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകുമ്പോഴും അല്ലെങ്കിൽ അൾട്രാ സ്കാനിങ് ചെയ്യുമ്പോഴോ പറയാറുണ്ട് നിങ്ങൾക്ക് കരൾ വീക്കം ഉണ്ട് എന്ന്.. പക്ഷേ അതിൻറെ കൂടെ ഡോക്ടർസ് പറയുന്ന ഒരു കാര്യം സാരമില്ല.. അത് മാറിക്കോളും ഇത് ഇന്ന് എല്ലാവർക്കും കാണുന്ന ഒരു കാര്യമാണ് എന്നുള്ള രീതിയിലാണ് പല ആളുകളും പറയാറുള്ളത്..
പക്ഷേ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കരൾ വീക്കം എന്നു പറയുന്നത് അതങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല.. അത് ഫാറ്റി ലിവർ.. ഫാറ്റി ലിവർ ഗ്രേഡ് വൺ.. ഗ്രേഡ് 2.. അതുപോലെ ഗ്രേഡ് ത്രീ.. ഗ്രേഡ് ത്രീ എന്നു പറയുന്നത് ഹെപ്പറ്റൈറ്റിസ് അവസ്ഥ ആണ്.. അടുത്ത സ്റ്റേജ് സിറോസിസ് ആണ്.. അത് കഴിഞ്ഞാൽ ക്യാൻസർ കണ്ടീഷനാണ്.. ഇതൊക്കെയാണ് അതിൻറെ സ്റ്റേജുകൾ പക്ഷേ നമ്മൾ ഫാറ്റിലിവർ എന്ന് പറയുമ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയും.. അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല ഫാറ്റിലിവർ എന്നു പറയുന്നത്..
ഇത് നമുക്ക് എങ്ങനെയാണ് കണ്ടുപിടിക്കാൻ സാധിക്കുന്നത്.. ഇപ്പോൾ ഭൂരിഭാഗം ആളുകളിലും അതായത് നമ്മുടെ മലയാളികളെ തന്നെ എടുത്തു നോക്കിയാൽ അതിൽ ഒരു 100 പേരെ പരിശോധനയ്ക്ക് എടുത്താൽ അവരിൽ അൾട്രാ സ്കാനിങ് ചെയ്താൽ കുറഞ്ഞത് ഒരു 70 പേർക്ക് എങ്കിലും ഫാറ്റി ലിവർ ഉണ്ടാവും..അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരം ഒരു പ്രശ്നമുണ്ടാവുന്നത്.. അതിന് പല പല കാരണങ്ങളുണ്ട്..
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്.. നമ്മള് കൂടുതലായിട്ട് കഴിക്കുന്നത് അരിയാഹാരം ആണ്.. അതായത് ഏറ്റവും കൂടുതൽ ഇന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അരിയാഹാരങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ.. മധുരങ്ങൾ.. ഇവ കഴിക്കുമ്പോഴാണ് ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്..
https://www.youtube.com/watch?v=m9sBSu7wi00