ഇന്ന് നമ്മൾ പലരും പലതരം എണ്ണകളാണ് പാചകത്തിനായി വാങ്ങി ഉപയോഗിക്കുന്നത്.. പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ എന്നോട് ചോദിക്കാനുള്ള ഒരു ചോദ്യം കൂടിയാണ് ഇത് ഏത് എണ്ണയാണ് വാങ്ങി ഉപയോഗിക്കേണ്ടത്.. ഏതാണ് നല്ലത് എന്നൊക്കെ.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏത് എണ്ണ യാണ് പാചകത്തിന് വളരെ നല്ലത് എന്നതിനെ കുറിച്ചാണ്.. കാരണമെന്ന് ഒരുപാട് പേർക്കുള്ള ഒരു സംശയമാണ് വെളിച്ചെണ്ണ ആണോ നല്ലത് അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ആണോ.. പാമോയിൽ ആണോ അതല്ലെങ്കിൽ എള്ളെണ്ണയാണോ.. കടുകെണ്ണ.. അതുപോലെ ചിലർ പറയാറുണ്ട് ഞങ്ങൾ ഒലിവോയിൽ ഉപയോഗിച്ചിട്ട് മാത്രമേ ഭക്ഷണം പാചകം ചെയ്യാറുള്ളൂ എന്നൊക്കെ..
അപ്പോൾ ഇതിൽ ഏതാണ് ഏറ്റവും നല്ലത്.. ഏതാണ് പാചകത്തിനായി ഉപയോഗിക്കേണ്ടത്.. ഏത് എണ്ണകളാണ് ഉപയോഗിക്കാതിരിക്കേണ്ടത്.. എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചർച്ച ചെയ്യാനുള്ള ഒരു പ്രധാന കാരണം കഴിഞ്ഞദിവസം എൻറെ ക്ലിനിക്കിലേക്ക് ഒരു പേഷ്യന്റ് വന്നിരുന്നു.. അദ്ദേഹം അദ്ദേഹത്തിൻറെ ഷുഗർ റിപ്പോർട്ട് ആയിട്ടാണ് വന്നത്.. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിൻറെ കൊളസ്ട്രോൾ ലെവൽ 280 ആണെന്നും..
കുറേ ദിവസങ്ങളായിട്ട് അദ്ദേഹം പാചകത്തിന് വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് എന്നും.. അപ്പോൾ അദ്ദേഹം പറഞ്ഞു ഇനി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാണ് എനിക്ക് ഇത്രയും കൊളസ്ട്രോൾ വന്നത് എന്നും ചോദിച്ചു.. സത്യം പറഞ്ഞാൽ വെളിച്ചെണ്ണയും കൊളസ്ട്രോളും ആയിട്ട് ബന്ധമുണ്ട് പക്ഷേ ഒരു 10% മാത്രമേ ബന്ധമുള്ളൂ.. ബാക്കി 90% വും ബന്ധമുള്ളത് കാർബോഹൈഡ്രേറ്റ് കൊളസ്ട്രോൾ ആയിട്ടാണ്.. അപ്പോൾ നമ്മുടെ ഭക്ഷണരീതികളിലെ അരിയാഹാരം കിഴങ്ങുവർഗ്ഗങ്ങളും മധുരപലഹാരങ്ങളും കുറക്കാതെ കൊളസ്ട്രോൾ ഒട്ടും കുറയില്ല.. അല്ലാതെ എല്ലാ ചീത്ത പേരുകളും വെളിച്ചെണ്ണയുടെ മേൽ കെട്ടി വെച്ചിട്ട് ഒരു കാര്യവുമില്ല..