മെഡിസിനുകൾ അല്ലെങ്കിൽ ട്രീറ്റ്മെന്റുകളിലൂടെ മാത്രം മുടികൊഴിച്ചിൽ പരിഹരിക്കാൻ കഴിയുമോ.. മറ്റെന്തെല്ലാം കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ചാൽ നമുക്ക് മുടികൊഴിച്ചിൽ എന്ന പ്രശ്നം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്ന് ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നതും അതുപോലെ അനുഭവിക്കുന്നതും ആയിട്ടുള്ള ഒരു വിഷയമാണ് മുടി എന്ന് പറയുന്നത്.. പലപ്പോഴും പല രോഗികളും മുടിയുടെ കാര്യം പറഞ്ഞു നമ്മളെ സമീപിക്കുകയാണെങ്കിലും അല്ലെങ്കിലും മറ്റു രോഗങ്ങൾക്ക് വരികയാണെങ്കിൽ പോലും അവർ രണ്ടാമതായിട്ട് പറയാറുള്ള ഒരു കാര്യം അമിതമായി ഡോക്ടർ മുടി കൊഴിയുന്നുണ്ട് എന്നതാണ്.. ചിലപ്പോൾ അതൊരു തൈറോയ്ഡ് രോഗി ആവാം അല്ലെങ്കിൽ പിസിഒഡി ആവാം.. സ്കിൻ സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കാം.. ആരായാലും പറയാറുണ്ട് ഡോക്ടർ മുടി നല്ലവണ്ണം കൊഴിയുന്നുണ്ട് എന്ന്.. പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന രോഗികൾ അവരുടെ ആദ്യത്തെ പ്രശ്നം പറയുന്നതിനേക്കാൾ കൂടുതൽ പറയാറുള്ളത് മുടിയുടെ കാര്യത്തിലാണ്..

അമിതമായി മുടികൊഴിച്ചിലുണ്ട് അല്ലെങ്കിൽ മുടിയുടെ ഉള്ളു കുറയുന്നു മുടി പൊട്ടിപ്പോകുന്നു.. മുടി തീരെ വളരുന്നില്ല അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങളും ആയിട്ടാണ് ആളുകൾ വരാറുള്ളത്.. അപ്പോൾ ഇത്രക്ക് നമ്മൾ പല മെഡിസിനുകളും കൊടുക്കാറുണ്ട്.. പലപ്പോഴും രോഗികൾ വിചാരിക്കുന്ന മാറ്റം കാണപ്പെടാറില്ല.. അത് എന്തുകൊണ്ടാണ് എന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്..

പറയാറുണ്ട് മരുന്ന് എഫക്ടീവ് ആയിട്ടില്ല.. മരുന്നിന്റെ ഫലം കിട്ടിയില്ല എന്നൊക്കെ.. അപ്പോൾ ഈ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് അല്ലെങ്കിൽ മുടി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതിൻറെ ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി മരുന്നിനെ മാത്രം ആശ്രയിച്ചാൽ മതിയാകുമോ എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഈ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിസിനുകൾ അല്ലെങ്കിൽ ട്രീറ്റ്മെൻറ് മാത്രം മതിയാവില്ല.. ആദ്യമായി നമ്മുടെ അടുത്തേക്ക് ഏതൊരു അസുഖവുമായി വരുന്ന ആളെയും അവരുടെ ട്രീറ്റ്മെന്റിൽ അവരുടെ ലൈഫ് സ്റ്റൈൽ എത്രത്തോളം മാറ്റം വരുത്താൻ കഴിയുമോ അത്രത്തോളം നമുക്ക് റിസൾട്ട് ലഭിക്കാനുള്ള സാധ്യത ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *