ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ് കാരണം പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ്.. പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് പലപല വീഡിയോസ് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകും.. നമുക്ക് ഭക്ഷണം മാത്രമല്ല നമ്മുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് എല്ലാം നമുക്കിന്ന് ചർച്ച ചെയ്യാം.. അപ്പോൾ നമ്മൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നതുവരെ ഉള്ള കാര്യങ്ങളെക്കുറിച്ചെല്ലാം നമുക്കൊന്ന് ചർച്ച ചെയ്യാം.. ഇപ്പോൾ രാവിലെ എണീക്കുന്നത് പല ആളുകളും പല പ്രായം ചെന്ന ആളുകൾ പോലും അതിരാവിലെ വളരെ കഷ്ടപ്പെട്ട് എഴുന്നേൽക്കുന്നത് കാണാറുണ്ട്.
പുലർച്ചെ നാലുമണി അല്ലെങ്കിൽ 5:00 മണി ഒക്കെ എണീറ്റ് അമ്പലങ്ങളിലും പള്ളികളിലും പോകുന്ന ആളുകൾ ഒക്കെ ഇന്ന് നമ്മുടെ ഇടയിൽ കാണാറുണ്ട്.. മഴക്കാലത്ത് പോലും അത്രയും ബുദ്ധിമുട്ട് സഹിച്ച് പോകാറുണ്ട്.. പക്ഷേ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പോവണ്ട എന്നതാണ് ഞാൻ പറയാറുള്ളത്.. ഇപ്പോൾ നിങ്ങൾക്ക് ഒരു ആറുമണി വരെ കിടന്നുറങ്ങാൻ കഴിയുമെങ്കിൽ അതുപോലെ ഉറങ്ങുക എന്നതാണ് ഏറ്റവും വളരെ അത്യാവശ്യമായ ഒരു കാര്യം.. അതുതന്നെയാണ് അവർക്ക് അത്യാവശ്യം..
ബ്രഹ്മ മുഹൂർത്തങ്ങളിൽ എണീറ്റ് പൂജ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാം നമ്മുടെ ആയുർവേദത്തിൽ പറയുന്നുണ്ട്.. അത് നല്ലതുമാണ് പക്ഷേ പലപ്പോഴും ഒരു പ്രായം കഴിയുമ്പോൾ തന്നെ നമ്മൾ ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ടിവരും.. അതുമായി ബന്ധപ്പെട്ട പലപല പ്രശ്നങ്ങളും നമുക്കുണ്ടാവാം.. നിങ്ങൾക്ക് ആ ഒരു വയസ്സിൽ അത് എൻജോയ് ചെയ്ത് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാം അല്ലെങ്കിൽ ഒരു ആറുമണിവരെ എങ്കിലും കിടന്നുറങ്ങുന്നതാണ് വളരെ നല്ലത്.. ഇനി അത് ഒരു 7 മണി വരെ ആയാൽ പോലും പ്രായമായ ആളുകൾക്ക് കുഴപ്പമില്ല.. അതുപോലെതന്നെ രാവിലെ എണീക്കുമ്പോൾ തന്നെ ഒന്ന് രണ്ട് ഗ്ലാസ് ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.. പച്ചവെള്ളം ആയാലും കുഴപ്പമില്ല..