നമ്മളെല്ലാവരും മിക്ക ഫംഗ്ഷനുകൾക്കും പോകുമ്പോൾ പോകുമ്പോൾ സ്ഥിരം കേൾക്കാറുള്ള ഒരു കാര്യമാണ് പണ്ട് നിനക്ക് എത്രത്തോളം മുടിയുണ്ടായിരുന്നു.. ഇപ്പോൾ അതിൻറെ കട്ടി എല്ലാം കുറഞ്ഞ് ആകെ എല്ലാം പോയിരിക്കുന്നല്ലോ എന്നൊക്കെ.. പലരും ഇത്തരം കാര്യങ്ങൾ നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ തന്നെ പറയാറുണ്ട്.. ഇതു മാത്രമല്ല പലരും ഇതിനുള്ള ഒറ്റമൂലികൾ പോലും പറഞ്ഞു തരാറുണ്ട്.. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടാവും.. ഇതിനെക്കുറിച്ച് പലപല ചികിത്സാരീതികളെക്കുറിച്ച് നമുക്ക് അറിയുന്നുണ്ടാവും.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് നമ്മുടെ മുടി കൊഴിയുന്നത് എന്നതിനെക്കുറിച്ചാണ്..
എന്തുകൊണ്ടാണ് എല്ലാവർക്കും ഒരുപോലെ മുടി കൊഴിയുന്നില്ല.. മുടി കൊഴിഞ്ഞു പോയാൽ നമുക്ക് അതിന് ശാസ്ത്രീയമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും.. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തെല്ലാം ശരിയാണ് എന്തെല്ലാം തെറ്റാണ്.. ഇന്ന് ഇത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. നമ്മുടെ ശരീരത്തിലെ മറ്റ് എല്ലാ കോശങ്ങളെയും പോലെ തന്നെ മുടിക്കും ഒരു പ്രത്യേകത ഉണ്ട്.. മുടി അതിന്റെ ഫലം മെഡിക്കൽ ടേം സിൽ ആണ് അറിയപ്പെടുന്നത് എങ്കിലും അതിനെ ഞാൻ വളരെ സിമ്പിൾ ആയിട്ട് പറയാം അതായത് മുടി വളരുന്ന ഒരു ഫേസ്.. അതുപോലെ മുടി ചെറുതിൽ നിന്ന് അതിന്റെ ഫുൾ നീളത്തിലേക്ക് എത്തുന്ന ഒരു ഫേസ്..
അതുപോലെ മുടിയുടെ വളർച്ച നിൽക്കുന്ന ഒരു അവസ്ഥ.. ലാസ്റ്റ് കൊഴിഞ്ഞുപോകുന്ന ഒരു അവസ്ഥ.. ചിലർ ഇതിനെ നാല് അവസ്ഥകൾ ഉള്ളതായി പറയാറുണ്ട്.. എങ്കിലും നമ്മൾ സിമ്പിൾ ആയി മനസ്സിലാക്കേണ്ടത് മൂന്ന് ഫെയ്സുകളെ കുറിച്ചാണ്.. നമ്മുടെ മുടി കൊഴിച്ചിൽ ഉള്ള എല്ലാവരും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തല കഴുകി കഴിഞ്ഞ ബാത്റൂമിൽ കാണുന്ന മുടികൾ.. അതുപോലെ ഉറങ്ങി എണീക്കുമ്പോൾ തലയണ നിറച്ചു മുടി.. ഇതൊക്കെ തന്നെ വളരെ വിഷമകരമായ ഒരു കാര്യമാണ്.. എന്നാൽ ഇതിൽ നമ്മൾ ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല കാരണം നമ്മുടെ തലയിൽ ഒരു ലക്ഷത്തിൽ പരം മുടികൾ ഉണ്ട് എന്നാണ് പറയുന്നത്..