ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ നിർബന്ധമാണ്.. അതായത് പ്രായപൂർത്തിയായ ഒരാളുടെ ശരിയായ ഭക്ഷണക്രമത്തെക്കുറിച്ച് ആണ്.. ഇവരുടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം.. നമുക്ക് എല്ലാവർക്കും അറിയുന്നതുപോലെതന്നെ നമ്മുടെ സംസ്കാരം അരിയാഹാരവും ആയിട്ട് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.. നമുക്ക് പലർക്കും അരിയാഹാരം ഇല്ലാതെ തന്നെ ജീവിക്കാൻ പോലും കഴിയില്ല..
മലയാളികൾക്ക് പ്രത്യേകിച്ചും ചോറില്ലാതെ ഇരിക്കാൻ പറ്റില്ല.. നമുക്കറിയാം ഒരു കുഞ്ഞ് ആഹാരം കഴിച്ചു തുടങ്ങുന്ന ആ സമയത്ത് തന്നെ നമ്മുടെ ഒരു പ്രധാനപ്പെട്ട ചടങ്ങ് എന്ന് പറയുന്നത് ചോറു കൊടുക്കൽ ചടങ്ങാണ്.. അതുപോലെതന്നെ നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ചോറുമായി ബന്ധപ്പെടുത്തിയാണ് പറയാനുള്ളത് അതായത് നമ്മുടെ പ്രായം പറയുമ്പോൾ തന്നെ ഞാൻ എത്ര ഓണം ഉണ്ടു എന്ന് പറഞ്ഞിട്ടാണ്.. നമ്മുടെ വിശേഷം ചോദിക്കുന്നത് പോലും ചോറുണ്ടോ എന്ന് ചോദിച്ചാണ്..
അതുപോലെതന്നെ സമയം ചോദിക്കാറുള്ളതും ചോറ് കാലായോ എന്നൊക്കെയാണ്.. അപ്പോൾ ഈ അരിയാഹാരം എന്ന് പറയുന്നത് നമ്മുടെ സംസ്കാരത്തിന്റെ വളരെയധികം അടുത്തുനിൽക്കുന്ന ഒരു സംഭവമാണ്.. നമ്മൾ ഇപ്പോൾ നമ്മൾ ചെയ്യുന്ന തൊഴിലിനെ കുറിച്ച് പറയുന്നത് ഇതൻറെ അന്നമാണ് എന്നതാണ്.. അതുപോലെ എന്തെങ്കിലും കാര്യങ്ങൾ ശത്രുക്കളോട് പറയുമ്പോൾ ചോറ് കഴിക്കുന്ന ആളുകൾക്ക് ഇത് മനസ്സിലാവും എന്നൊക്കെയാണ്..