ഇന്ന് പലർക്കും ഉള്ള ഒരു പ്രധാന സൗന്ദര്യ പ്രശ്നം എന്നൊക്കെ ഇതിന് പറയാം.. ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് പാലുണ്ണി അഥവാ സ്കിൻ ടാഗ് എന്നുള്ളത്.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് പാലുണ്ണി മറ്റ് യാതൊരുവിധ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലാതെ അതിൻറെ ഒരു പാട് പോലും അവശേഷിക്കാതെ കൊഴിഞ്ഞു പോകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ മൂന്നു മാർഗ്ഗങ്ങളെ കുറിച്ചാണ്.. ഞാൻ ഈ വീഡിയോയിലൂടെ മൂന്ന് മാർഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും നിങ്ങൾക്ക് ഇതിൽ ഏറ്റവും എളുപ്പം എന്ന് തോന്നുന്നത് ചെയ്യാവുന്നതാണ്..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഈ ടിപ്സുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനുവേണ്ട ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നിങ്ങളുടെ പാലുണ്ണിയുടെ അടിഭാഗത്ത് ഒരു നൈലോൺ നൂല് അല്ലെങ്കിൽ നല്ല നീളമുള്ള നിങ്ങളുടെ മുടി ഉപയോഗിച്ച് സ്കിൻ ടാഗിന്റെ അടിഭാഗത്ത് മൂന്ന് ചുറ്റ് ചുറ്റി നല്ലതുപോലെ മുറുക്കി കെട്ടുക.. അതിനുശേഷം ആ നൂൽ അതുപോലെതന്നെ ഇരിക്കുവാൻ അനുവദിക്കുക..
ഇങ്ങനെ കെട്ടിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഉറുമ്പ് കടിക്കുന്നത് പോലെ വല്ല വേദനയും അനുഭവപ്പെടുകയാണെങ്കിൽ അതു മെല്ലെ ഒന്ന് ഇളക്കി കൊടുക്കുക.. ഇങ്ങനെ നൂൽ അല്ലെങ്കിൽ മുടി കൊണ്ട് കെട്ടുമ്പോൾ സ്കിൻ ടാഗിന്റെ മുകൾവശത്തേക്ക് ഉള്ള ഓക്സിജൻ സപ്ലൈ നിലച്ചു പോകും.. അതുകൊണ്ടുതന്നെ രണ്ടുദിവസം അല്ലെങ്കിൽ മൂന്നുദിവസം കഴിയുമ്പോൾ ഒരു പാട് പോലും അവശേഷിക്കാതെ നിങ്ങൾ പോലും അറിയാതെ പാലുണ്ണി നിങ്ങളുടെ ശരീരത്തിൽ നിന്നും പൊഴിഞ്ഞു പോയിട്ടുണ്ടാവും..
https://www.youtube.com/watch?v=EWM5mS9Lo8o&feature=youtu.be