ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. എനിക്കും ഭക്ഷണം ഒരുപാട് ഇഷ്ടമാണ്.. ഞാൻ വെറൈറ്റി ഭക്ഷണം കഴിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തിയുമാണ്..പല പല സ്ഥലങ്ങളിലെ പല പല ഭക്ഷണങ്ങൾ ഞാൻ കഴിച്ചിട്ടുമുണ്ട്.. പക്ഷേ ഭക്ഷണങ്ങളെല്ലാം മിതമായ അളവിൽ ടേസ്റ്റ് ചെയ്യുക എന്ന് മാത്രമേയുള്ളൂ അല്ലാതെ ഒരുപാട് കഴിക്കുകയില്ല.. അപ്പോൾ ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചിട്ട് അവിടുത്തെ ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കേരളത്തിലെ ഒരുപാട് സ്ഥലങ്ങൾ യാത്ര ചെയ്തിട്ടുള്ളത്.
കൊണ്ട് ഇവിടുത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് അതായത് എനിക്ക് വീണ്ടും വീണ്ടും കഴിക്കണം എന്ന് ഒരു തോന്നൽ ഉണ്ടായിട്ടുള്ളത് അല്ലെങ്കിൽ അങ്ങനെ തോന്നിയ ഒരു ഭക്ഷണം ഒരു സ്ഥലം എന്നു പറയുന്നത് കോഴിക്കോട് ഭാഗത്തെ ഭക്ഷണങ്ങളാണ്.. ഞാൻ പല പല സ്ഥലങ്ങളിൽ യാത്ര പോകുന്ന സമയത്ത് വാഹനം നിർത്തി കഴിക്കുന്ന ഒരു സ്ഥലങ്ങൾ എന്നു പറയുന്നത് തലശ്ശേരി അല്ലെങ്കിൽ കോഴിക്കോട് ഭാഗമാണ്.. നമുക്ക് ഒരു ആഗ്രഹം ഉണ്ടാവും നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കണം ഇത്ര അളവിൽ കഴിക്കണമെന്നൊക്കെ ഉണ്ടാവും.
പക്ഷേ അവിടെ പോയാൽ നമുക്ക് എത്ര കണ്ട്രോൾ ചെയ്താലും നമുക്ക് തോന്നും ഈ ഒരു ദിവസം കൺട്രോൾ ചെയ്യാതെ ഒരു ദിവസം ഇന്ന് ഫുൾ ആയി കഴിക്കാം എന്നൊക്കെ തോന്നും.. ഞാൻ വല്ലപ്പോഴും യാത്ര ചെയ്യുമ്പോൾ മാത്രം കഴിക്കാൻ പോകുമ്പോൾ എനിക്ക് അങ്ങനെ തോന്നുകയാണെങ്കിൽ.. അവിടെത്തന്നെ ഉള്ള ആളുകൾക്ക് എപ്പോഴും നല്ല ഭക്ഷണങ്ങൾ തന്നെ കഴിക്കുന്ന ആളുകൾ എന്ന് പറയുന്നവർ എത്ര ഭാഗ്യവാൻമാരാണ്.. കഴിഞ്ഞ തവണ ക്ലിനിക്കിലേക്ക് ഒരു വയസ്സായ അമ്മ വന്നിട്ടുണ്ടായിരുന്നു.. ഏകദേശം അവർക്ക് ഒരു 70 വയസ്സ് പ്രായവും ഉണ്ടാവും..