ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നവജാത ശിശുക്കളുടെ ചർമ സംരക്ഷണത്തെ കുറിച്ചാണ്.. നമുക്കറിയാം ആദ്യമായിട്ട് നിങ്ങൾ ഒരു അച്ഛനും അമ്മയും ആകുമ്പോൾ ഒരു നവജാത ശിശുവിനെ എടുത്ത് നമ്മുടെ കയ്യിൽ തരുമ്പോൾ നമുക്ക് ആകെപ്പാടെ ഒരു ടെൻഷനാണ്.. എന്താണ് ഇനി ചെയ്യേണ്ടത്.. കുഞ്ഞിനെ എന്തു ചെയ്താൽ ശരിയാവും.. ഇനി ചെയ്യുന്നത് തെറ്റാണോ.. നമ്മൾ കൂടുതൽ കാര്യങ്ങൾക്ക് നമ്മുടെ വീട്ടുകാരുടെ സഹായം തേടും.. അവർ നമുക്ക് അവർക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരും.. അടുത്ത വീട്ടിലെ ആൻറി വരുമ്പോൾ പറയും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യുമെന്ന്.. ഇനി കുട്ടികളെ കുളിപ്പിക്കാൻ കുറച്ചുപേർ വരും അപ്പോൾ അവർ പറയും അങ്ങനെ ഒന്നും ചെയ്യരുത് ഈ പറയുന്നതുപോലെ ചെയ്യുമെന്ന്..
ഇതൊക്കെ കൂടാതെ ഇന്ന് ഇഷ്ടം പോലെ ബേബി പ്രോഡക്ടുകൾ മാർക്കറ്റുകളിൽ ലഭ്യമാണ്.. അതിൻറെ പരസ്യങ്ങൾ അതിനെക്കുറിച്ച് ഉള്ള വിവരണങ്ങൾ.. അങ്ങനെ ഒരുപാട് ഒരുപാട് ഉപദേശങ്ങൾ മിക്കപ്പോഴും യാതൊരു ബന്ധവും പോലുമില്ലാത്ത ഉപദേശങ്ങൾ നമുക്ക് ലഭിക്കാറുണ്ട്.. ഇതെല്ലാം നമുക്ക് കിട്ടുമ്പോൾ തന്നെ ഏത് രീതിയിൽ എങ്ങനെയൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങളിൽ നമുക്ക് ആകെ കൺഫ്യൂഷനാകും.. അതുകൊണ്ടാണ് ഇന്ന് കുറച്ചു ബേസിക് ടിപ്സുകൾ ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നത്..
ബേസിക് ടിപ്സ് എന്ന് പറയുമ്പോൾ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും ചർമ്മരോഗ വിദഗ്ധരും കൂടെ തയ്യാറാക്കിയിട്ടുള്ള ഒരു ഗൈഡ് ലൈൻ ബേസ് ചെയ്തിട്ടുള്ള ഒരു ടിപ്സുകളാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.. ആദ്യമായി കുഞ്ഞിനെ കുളിപ്പിക്കുന്നതിനെക്കുറിച്ച്.. എപ്പോഴാണ് കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കേണ്ടത്..
കുഞ്ഞു ജനിച്ച ഉടനെ തന്നെ ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ നിങ്ങൾക്ക് തരുന്നതിന് മുൻപ് തന്നെ കുഞ്ഞിൻറെ കണ്ണിൻറെ ഭാഗത്തുള്ള അഴുക്കുകളും മൂക്കിന്റെ ഉള്ളിലും വായയുടെ ഉള്ളിലും ക്ലീൻ ചെയ്ത് ശരീരത്തിലുള്ള ബ്ലഡിന്റെ അംശം കളഞ്ഞ് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞിട്ടാണ് കുഞ്ഞിനെ നിങ്ങളുടെ കയ്യിലേക്ക് തരുന്നത്.. ആ സമയത്ത് നോക്കിയാൽ നിങ്ങൾക്ക് കാണാം കുഞ്ഞിൻറെ സ്കിന്ന് കവർ ചെയ്തിട്ട് ഒരു മെഴുക്ക് പോലെയോ അല്ലെങ്കിൽ വെണ്ണ പോലെയോ ഒരു മെറ്റീരിയൽ ശരീരത്തിൽ ഉണ്ടാവും..