ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് കാരണം ചില ആളുകളുടെ മനസ്സിൽ തോന്നുന്ന ഒരു വിഷയമാണ് അവർ എന്തൊക്കെ ഭക്ഷണം കഴിച്ചാലും അതുപോലെ ഏതൊക്കെ രീതിയിലുള്ള പ്രോട്ടീൻ പൗഡർ കഴിച്ചാലും എത്രയൊക്കെ സപ്ലിമെൻറ് എടുത്താലും എൻറെ ശരീരഭാരം കൂടുന്നില്ല.. വണ്ണം വയ്ക്കുന്നില്ല എന്നത് ഇന്ന് ഒരുപാട് പേര് അലട്ടുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇങ്ങനെ സംഭവിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്..
നമ്മൾ ശരീരം വണ്ണം വയ്ക്കാനായി എന്തെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്.. എന്തെല്ലാമാണ് കഴിക്കേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ആദ്യം ഇതിനെ കുറിച്ച് ഒരു ടിപ്സ് പറയുന്നതിനുമുമ്പ് ഇതിൻറെ പ്രധാന കാരണങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.. എൻറെ ശരീരഭാരം കൂടാത്തതിന്റെ പ്രധാന കാരണം എന്താണ്.. ആദ്യത്തെ കാരണം എന്ന് പറയുന്നത് പ്രധാനമായും നമ്മുടെ പാരമ്പര്യം തന്നെയാണ്..
പാരമ്പര്യം എന്ന് പറയുമ്പോൾ നമ്മുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് അല്ലെങ്കിൽ കുടുംബത്തിൽ ഒക്കെ ശരീരഭാരം കുറവുള്ള ആളുകൾ ആണ് ഉള്ളതെങ്കിൽ അവർക്കും ആ രീതിയിലുള്ള ശരീരപ്രകൃതം ആയിരിക്കും വരുന്നത്.. അപ്പോൾ നമ്മൾ ഉൾക്കൊള്ളേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് നമ്മുടെ കയ്യിൽ ഇല്ലാത്ത ഒരു കാര്യമാണ്.. കാരണം പാരമ്പര്യത്തിൽ ഇങ്ങനെ ആയതുകൊണ്ട്.. നമ്മുടെ ജീനിൽ അങ്ങനെ ആയതുകൊണ്ട് ആണ് അങ്ങനെ സംഭവിക്കുന്നത്.. പിന്നെയുള്ള ഒരു പ്രധാന കാര്യം എക്സസൈസ് ആണ്..