ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ആത്മഹത്യ എന്നതിനെക്കുറിച്ചാണ്.. പലർക്കും കേൾക്കുമ്പോൾ വളരെ ഉത്കണ്ഠയും.. വേദനയുമൊക്കെ ഉണ്ടാക്കുന്ന ഒരു വാക്കാണ് ആത്മഹത്യ എന്നത്.. ആദ്യമായിട്ട് ആത്മഹത്യയെക്കുറിച്ച് പറയുമ്പോൾ പലരും മാനസികാരോഗ്യ വിദഗ്ധൻ എന്ന രീതിയിൽ സംസാരിക്കുമ്പോൾ ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് അതിൻറെ പ്രധാന കാരണങ്ങളെ കുറിച്ചാണ്.. കാരണങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരുപാട് കാരണങ്ങളുണ്ട്.. ഒരു കാരണം കൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല..
വളരെയധികം സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവും ആയിട്ടുള്ള കാരണങ്ങൾ മൂലമാണ് പലപ്പോഴും ആത്മഹത്യ ഉണ്ടാകുന്നത്.. അപ്പോൾ നമ്മൾ കണക്കുകൾ പരിശോധിച്ച് വരികയാണെങ്കിൽ ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ തെളിയിക്കുന്നത് 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കളിൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട മരണകാരണം ആത്മഹത്യയാണ് ആണെങ്കിൽ പോലും എന്നുള്ളതാണ്..
നമ്മൾ ഇന്ത്യയുടെ കണക്ക് എടുക്കുകയാണെങ്കിൽ പോലും വലിയൊരു പങ്ക് മരണം ഉണ്ടാകുന്നതിൽ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ മരണകാരണമാകുന്നത് ആത്മഹത്യ തന്നെയാണ്.. പിന്നെ നമ്മുടെ കേരളത്തിൽ കണക്ക് എടുക്കുകയാണെങ്കിൽ പോലും ദേശീയ ശരാശരി വളരെ ഉയർന്നുനിൽക്കുന്നത് ആണ് കേരളത്തിലെ ആത്മഹത്യ കണക്ക്.. ഏകദേശം 24 ഓളം പേര് ഒരു ലക്ഷം ആളുകളിൽ ആത്മഹത്യ ചെയ്യപ്പെടുന്നു എന്നാണ് പഠന റിപ്പോർട്ട്.. കേരളത്തിൻറെ അകത്തേക്ക് നോക്കുകയാണെങ്കിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്..