കഴിഞ്ഞതവണ ഒരു പേഷ്യന്റ് ക്ലിനിക്കിൽ വന്ന പറഞ്ഞു അതായത് ഞാൻ എത്ര പ്രാവശ്യം അല്ലെങ്കിൽ എത്രത്തോളം ബ്രഷ് ചെയ്താലും ഒരു ദിവസം മൂന്നാല് പ്രാവശ്യം ഞാൻ ബ്രഷ് ചെയ്യും അതുപോലെ നന്നായി വെള്ളം കുടിക്കും.. പക്ഷേ എന്നിട്ടും എന്റെ വായയിൽ നിന്ന് ദുർഗന്ധം വരുന്നു.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ഞാൻ ഡെന്റിസ്റ്റിനെ കാണിച്ചു.. അതുപോലെ ഷുഗർ ഫ്രീ ചുഴിംഗം കഴിക്കാൻ തുടങ്ങി.. അതുപോലെ ജീരകം കഴിക്കാൻ തുടങ്ങി.. അതുപോലെ ഏലക്ക കഴിക്കാൻ തുടങ്ങി..
അങ്ങനെ പല രീതിയിലുള്ള ഒറ്റമൂലികൾ ട്രൈ ചെയ്തിട്ടും എന്റെ വായയിൽ നിന്ന് ദുർഗന്ധം മാറുന്നില്ല.. ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.. അങ്ങനെ ചോദിച്ച സമയത്ത് അവർക്ക് പ്രോപ്പർ ആയിട്ടുള്ള മെഡിസിൻസ് ഡയറ്റ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.. അത് ചെയ്തു തുടങ്ങിയപ്പോൾ രണ്ടാഴ്ച കൊണ്ട് തന്നെ ശരിയായി.. പക്ഷേ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും അതായത് ചിലർ പറയാറുണ്ട് ഒരുപാട് തവണ ബ്രഷ് ചെയ്യാറുണ്ട്..
അതുപോലെ ഡെന്റസ്റ്റിനെ കാണാറുണ്ട്.. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ടാണ് എനിക്ക് വായിൽ ദുർഗന്ധം വരുന്നത്.. അപ്പോൾ അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ഇതിനെക്കുറിച്ച് പല രീതിയിലുള്ള ഡിസ്കഷൻ നമ്മൾ കേട്ടു കാണും.. സംസാരിക്കുന്ന പലതരം വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും.. ഇതിനെക്കുറിച്ച് പല രീതിയിലുള്ള ഇൻഫർമേഷനുകൾ നമുക്ക് ലഭിക്കാറുണ്ട്.. പക്ഷേ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നുള്ള കാര്യത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..
ഉദാഹരണത്തിന് നമ്മൾ ഒരാളെ എടുത്തു നോക്കിയാൽ മതി വായനാറ്റം ആണ് എന്ന് പറയുന്ന സമയത്ത് നമ്മൾ ചോദിക്കാറുണ്ട് നിങ്ങൾക്ക് മലബന്ധം ഉണ്ടോ എന്ന്.. അല്ലെങ്കിൽ നിങ്ങൾക്ക് വയർ സംബന്ധമായി വല്ല പ്രശ്നവും ഉണ്ടോ.. അതുപോലെ നെഞ്ചരിച്ചൽ പുളിച്ചു തികട്ടൽ വയർ കമ്പിക്കൽ.. അല്ലെങ്കിൽ വായ ഒരുപാട് ഡ്രൈ ആകുന്നത് പോലെയോ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അതാണ് യഥാർത്ഥ കാരണങ്ങൾ..