ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണ് അതായത് മൂത്രത്തിൽ പത കാണുന്നത്.. എന്തുകൊണ്ടാണ് മൂത്രം പതയുന്നത്.. വെള്ളത്തിൽ പത എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.. സോപ്പ് വെള്ളം കലക്കുമ്പോഴും.. അല്ലെങ്കിൽ സോപ്പ് പൊടി ഇടുമ്പോൾ ആണ് പത ഉണ്ടാവുന്നത്.. അതുപോലെ മൂത്രത്തിൽ ഉണ്ടാകുന്ന പത മൂത്രത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ കൊണ്ടാണ്.. സാധാരണ തോതിൽ അത്രയും അളവിൽ മൂത്രത്തിൽ പ്രോട്ടീൻ പോകാറില്ല.. വൃക്കകൾ ശരിക്കും ചായ അരിക്കുന്ന അരിപ്പകൾ പോലെയാണ്..
ചായ അരിയ്ക്കുന്നതുപോലെ വൃക്കകൾ നമ്മുടെ രക്തത്തെ അരിക്കുകയാണ്.. മാലിന്യങ്ങളും അതുപോലെ അമിതമായി ഉണ്ടാകുന്ന വെള്ളവും ആണ് മൂത്രം ആയിട്ട് കിഡ്നി നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നത്.. പക്ഷേ അതിൽ ഒരിക്കലും പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ ഉണ്ടാകാറില്ല.. അപ്പോൾ ഈ അരിപ്പകളുടെ ദ്വാരങ്ങൾക്ക് വരുന്ന വിള്ളലുകൾ അരിപ്പയുടെ ദ്വാരം വികസിക്കുമ്പോൾ ആണ് വൃക്കകൾ അരിക്കുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടുന്നത്..
നോർമൽ ആയിട്ട് നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ.. ഉണ്ട്.. നമ്മുടെ ശരാശരി 24 മണിക്കൂറിൽ എടുത്ത മൂത്രം പരിശോധിച്ചു നോക്കിയാൽ ഒരു ദിവസം ഏതാണ്ട് 150 മില്ലി പ്രോട്ടീൻ വരെ മൂത്രത്തിൽ ഉണ്ടായിരിക്കും.. ഈ 150 മില്ലി പ്രോട്ടീനിൽ വെറും 30 മില്ലി മാത്രമേ ആൽബമിൻ ഉണ്ടാകാറുള്ളൂ.. ബാക്കിയുള്ള പ്രോട്ടീനിന്റെ തോത് മുഴുവനും കിഡ്നി ഉല്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ഏറ്റവും കൂടുതൽ മൂത്രത്തിൽ കാണാറുള്ളത്..