നമ്മൾ കഴിഞ്ഞ ഒരു വീഡിയോയിൽ ചർച്ച ചെയ്തിരുന്ന ഒരു കാര്യമാണ് അടുക്കളയിൽ ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ച്.. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ എങ്ങനെയാണ് വേണ്ടത്.. എണ്ണ ഉപയോഗിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഏതൊക്കെ രീതികളിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഏതുതരം സ്ക്രബർ ആണ് നമ്മൾ ഉപയോഗിക്കേണ്ടത്.. കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ കൂടുതലും ശ്രദ്ധിക്കാതെ പോകുന്ന ചില മേഖലകളാണ്.. അടുക്കള പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ബാത്റൂമിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ.. നമ്മൾ ഏത് സോപ്പാണ് ഉപയോഗിക്കുന്നത്..
അതുപോലെ പേസ്റ്റ് ഉപയോഗിക്കുന്നു.. ബ്രഷ് ഉപയോഗിക്കുന്നു.. അതുപോലെ ടോയ്ലറ്റ് ക്ലീനിംഗ് എങ്ങനെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. കാരണം എന്താണെന്ന് വെച്ചാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അധികം ഡിസ്കസ് ചെയ്യാറില്ല.. എല്ലാവരും ശ്രദ്ധിക്കുന്നത് നല്ല ഭക്ഷണം കഴിക്കണം അതുപോലെ നല്ല ട്രീറ്റ്മെൻറ് എടുക്കണം നല്ല മരുന്നുകൾ കഴിക്കണം തുടങ്ങിയ കാര്യങ്ങളെ മാത്രമാണ് ശ്രദ്ധിക്കുന്നത്.. ഇതെല്ലാം തന്നെ വലിയ വലിയ കാര്യങ്ങളാണ് പക്ഷേ ഇപ്പോൾ പറയുന്നത് ബേസിക് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ്..
അതായത് നമ്മുടെ അടുക്കള ബാത്റൂം ബെഡ്റൂം തുടങ്ങിയ ഓരോ ഏരിയകളിലും നല്ലപോലെ ശ്രദ്ധിച്ചു പോയാൽ നമ്മൾ വലിയ വീടുകളിൽ പൈസ മുടക്കി ചികിത്സ എടുക്കേണ്ട ആവശ്യമില്ല.. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ബാത്റൂമിൽ പോകുമ്പോൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മൾ ഉപയോഗിച്ചിരിക്കുന്ന ടവൽ.. ഒരേ ടവൽ തന്നെ പല ആളുകളും ഉപയോഗിക്കുന്ന രീതി കണ്ടുവരുന്നു.. ഒരുപാട് ആളുകൾക്ക് വരുന്ന സ്കിൻ ഡിസീസസിന്റെ ഒരു പ്രധാന കാരണം ഇതാണ്.. അത് കഴുകാതെ തന്നെ പിറ്റേ ദിവസവും എടുത്ത് ഉപയോഗിക്കുന്ന ആളുകളുണ്ട്..