മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു പിന്നിൽ ഉള്ള യഥാർത്ഥ കാരണങ്ങൾ.. ഇക്കാര്യങ്ങൾ മനസ്സിലാകാതെ നിങ്ങൾ എന്ത് ട്രീറ്റ്മെൻറ് ചെയ്തിട്ടും കാര്യമില്ല.. മുടി വളരില്ല..

ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്ന വിഷയം മുടികൊഴിച്ചിൽ ആണ്.. നമ്മുടെ തലയിൽ എത്ര മുടിയുണ്ടെന്നും.. അതിന്റെ നിറം അതുപോലെ അതിൻറെ നീളം ഇതൊക്കെ നിശ്ചയിക്കുന്നത് നമ്മുടെ പൂർവികന്മാരാണ്.. ചില ആളുകളുടെ മുടി സ്ട്രൈറ്റ് ആയിരിക്കും.. നമ്മുടെ ഇന്ത്യയിലുള്ള മുടികൾ എല്ലാം കുറച്ചുകൂടി നീളത്തിൽ ആയിരിക്കും കാണാറുള്ളത്.. ഒരു സാധാരണ മനുഷ്യൻറെ തലയിൽ ഒന്നരലക്ഷം വരെ മുടിയിഴകൾ ഉണ്ടാവും.. ഈ മുടി ഇഴകൾ നമ്മുടെ സ്കിന്നിൽ നിന്ന് പുറത്തേക്ക് വന്നു കഴിഞ്ഞാൽ അത് ഡെഡ് ആണ് അതിന് ജീവനില്ല.. അതിന്റെ ജീവനുള്ള ഭാഗം തൊലിക്ക് അടിയിലുള്ള ഹെയർ ഫോള്ളിക്കൽ ആണ്.. അവിടെനിന്നാണ് മുടി ഉണ്ടാവുന്നത്..

ഈ മുടിയുടെ വളർച്ച നോക്കി കഴിഞ്ഞാൽ ഒരു മാസത്തിൽ ഏതാണ്ട് ഒരു സെൻറീമീറ്റർ മാത്രമേ മുടി വളരുകയുള്ളൂ.. അതിൽ കൂടുതൽ നിങ്ങൾ എന്തൊക്കെ ചെയ്താലും എത്രമാത്രം മരുന്നുകൾ കഴിച്ചാലും മുടിയുടെ നീളം കൂടാൻ ഒരു സാധ്യതയുമില്ല.. അതുപോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ മുടികളും വളരുന്നത് മൂന്ന് സ്റ്റേജുകൾ ആയിട്ടാണ്..

ആദ്യം നമ്മുടെ വളർന്നുകൊണ്ടിരിക്കുന്ന മുടി മൂന്നു മുതൽ അഞ്ചു വർഷം വരെ വളർന്നുകൊണ്ടിരിക്കും.. അതുകഴിഞ്ഞാൽ രണ്ടാഴ്ചകൾക്ക് മുടിയുടെ വളർച്ച മുരടിച്ച് റസ്റ്റ് ചെയ്യും.. അത് ഒരു നാലഞ്ചു മാസം വരെ നിൽക്കും അത് കഴിഞ്ഞാൽ അത് കൊഴിഞ്ഞു പോവുകയും ചെയ്യും.. അതുപോലെ മനുഷ്യന്മാരുടെ മുടികളും മൃഗങ്ങളുടെ മുടികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ മൃഗങ്ങളിൽ എല്ലാ മുടികളും ഒരുമിച്ചാണ് കൊഴിഞ്ഞുപോകുന്നത്.. ഒരു പാർട്ടിക്കുലർ സീസൺ വരുമ്പോൾ അവരുടെ എല്ലാം മുടികളും കൊഴിഞ്ഞു പോയി പുതിയ മുടികളും ഒരുമിച്ച് വരും.. പക്ഷേ മനുഷ്യരിൽ അങ്ങനെയല്ല..

Leave a Reply

Your email address will not be published. Required fields are marked *