ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ഹാർട്ടറ്റാക്കും അതിനായിട്ട് ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ആണ്.. ഒരുപാട് ആളുകൾ ഇത് നെഞ്ചരിച്ചിൽ ആണ് അല്ലെങ്കിൽ ഗ്യാസ്ട്രബിൾ പ്രശ്നങ്ങളാണ് എന്നു പറഞ്ഞ് തള്ളിക്കളയുന്ന പല കേസുകളിലും പിന്നീട് അങ്ങോട്ട് സ്ഥിതി വഷളാകുകയും അതുമായി ബന്ധപ്പെട്ട് മരണംവരെ സംഭവിക്കുകയും ചെയ്യുന്ന ഒരുപാട് കേസുകൾ ഇന്ന് ഉണ്ട്.. അപ്പോൾ നമ്മൾ ഇത് എങ്ങനെയാണ് തിരിച്ചറിയുന്നത്.. ശരീരം ഇത് എങ്ങനെയാണ് നമുക്ക് കാണിച്ചുതരുന്നത്.. സാധാരണ ഇതിൻറെ ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് എന്താണ് നമ്മുടെ ഇടതുഭാഗത്ത് നല്ല വേദന അനുഭവപ്പെടും..
പിന്നീട് ആ വേദന ഇടതു കൈകളിലേക്ക് ഇറങ്ങും.. മറ്റു ചിലർക്ക് താടിയുടെ ഭാഗത്തും അതുപോലെതന്നെ പുറം ഭാഗത്തും വേദന അനുഭവപ്പെടും.. ഇതെല്ലാം ഒരു പ്രധാന ലക്ഷണങ്ങളാണ്.. പക്ഷേ ഇതു മാത്രമല്ല ഇവിടുത്തെ പ്രശ്നം.. പ്രമേഹം പോലുള്ള രോഗങ്ങൾ ഉള്ള ആളുകളിൽ ഇത്തരം ലക്ഷണങ്ങൾ വരണമെന്ന് പോലുമില്ല.. ചിലപ്പോൾ നമുക്ക് ഉണ്ടാകുന്ന വേദനകൾ ഒന്നും നമുക്ക് ഫീൽ ചെയ്യണമെന്നില്ല.. നമ്മുടെ ശരീരത്തിൽ അത് പ്രശ്നമായിരിക്കും പക്ഷേ അത് നമുക്ക് തോന്നണമെന്നില്ല..
അപ്പോൾ ഒരുപാട് കോമ്പ്ലിക്കേഷനുകൾ ഉള്ളതുകൊണ്ടാണ് ഹാർട്ട് അറ്റാക്കിന് ഒരുപാട് മരണങ്ങൾ സംഭവിക്കുന്നത്.. അപ്പോൾ നമ്മൾ എങ്ങനെയാണ് ഇത് ഗ്യാസ്ട്രബിൾ പ്രശ്നമാണ് അല്ലെങ്കിൽ നെഞ്ചരിച്ചിൽ ആണോ അല്ലെങ്കിൽ ഹാർട്ട് അറ്റാക്കുമായി ബന്ധപ്പെട്ട വല്ല പ്രശ്നങ്ങളും ഉണ്ടോ എന്നൊക്കെ എങ്ങനെ നമുക്ക് തിരിച്ചറിയാൻ കഴിയും.. ഇത് വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ്.. ആദ്യം എന്താണെന്ന് വെച്ചാൽ നമ്മൾ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമുക്ക് നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു..