ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് കൂർക്കം വലി.. നമുക്കെല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം.. അതുപോലെ തന്നെ നമ്മളിൽ പലരും കൂർക്കം വലിക്കുന്ന ആളുകൾ ആയിരിക്കും.. അല്ലെങ്കിൽ നമുക്ക് അറിയാവുന്ന ആളുകൾ തൊട്ടടുത്ത് വളരെയധികം പരിചയം ഉള്ള ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും..
നമ്മൾ തന്നെ പലരും ഇത്തരം പ്രശ്നങ്ങൾ കാരണം കളിയാക്കുന്ന ഒരു സാഹചര്യമുണ്ടായിരിക്കാം.. അല്ലെങ്കിൽ അതിനെക്കുറിച്ച് നമ്മൾ തമാശ രൂപേണ പറയുന്ന സാഹചര്യങ്ങൾ ഉണ്ടാവാം.. കൂർക്കം വലി എന്നത് തമാശയായി കാണേണ്ട ഒരു കാര്യമാണോ.. എപ്പോഴാണ് കൂർക്കം വലി കാരണം അത് വേറൊരു പ്രശ്നത്തിന്റെ വലിയൊരു സൂചനയായി മാറുന്നത്.. കൂർക്കം വലി കൊണ്ട് വേറെ എന്തെങ്കിലും മെഡിക്കൽ പരമായിട്ടുള്ള സങ്കീർണതകൾ ഉണ്ടോ എന്ന് ഉള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കുക..
നമുക്ക് എല്ലാവർക്കും അറിയാം കൂർക്കം വലി എന്നത് പലപ്പോഴും ഉണ്ടാകുന്നത് നമുക്ക് മറ്റു പല പ്രശ്നങ്ങൾ ഭാഗമായിട്ട് ചിലപ്പോൾ കൂർക്കം വലി ഉണ്ടാകും.. അപ്പോൾ അതിൽ നിന്ന് അമിതമായി കൂർക്കം വലിക്കുന്ന ആൾക്കാർക്ക് കാണുന്ന പല ലക്ഷണങ്ങളും പല ബുദ്ധിമുട്ടുകളും അവർക്ക് കാണാറുണ്ട്.. ഒന്നാമത്തേത് അവർക്ക് രാത്രി നന്നായി ഉറങ്ങാൻ സാധിക്കില്ല.. ഉറങ്ങുകയാണെങ്കിലും അത് ചിലപ്പോൾ ഉറക്കം പെട്ടെന്ന് തെളിയുന്ന സാഹചര്യങ്ങളും അല്ലെങ്കിൽ ഉറങ്ങുമ്പോൾ മതിയാവുന്നില്ല എന്നത് ഒരു പ്രശ്നമായിരിക്കാം..