ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞതവണ നമ്മൾ മൂത്രത്തിൽ പത എന്ന വിഷയത്തെക്കുറിച്ച് പറഞ്ഞിരുന്നു.. അതുകണ്ട് ഒരുപാട് ആളുകൾ അവരുടെ ബ്ലഡ് റിപ്പോർട്ടുകൾ അതുപോലെ യൂറിൻ ചെയ്തതിന്റെ ലാബ് റിപ്പോർട്ടുകൾ.. എല്ലാം വാട്സാപ്പിൽ അയച്ചു തന്നിരുന്നു.. അത് ഞാൻ നോക്കിയ സമയത്ത് എനിക്ക് മനസ്സിലായത് ഒരുപാട് ആളുകൾ കിഡ്നി ഫെയിലിയർ ആവാനുള്ള സാധ്യതകൾ എല്ലാവർക്കും കാണിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കണ്ടത്..
സാധാരണ നമ്മൾ വിചാരിക്കുന്നത് മാനേജ് ചെയ്യാൻ പറ്റുന്നതാണ് ഉള്ളത് എന്നാണ്. പക്ഷേ എനിക്ക് കിട്ടിയ ഭൂരിഭാഗം റിസൾട്ട്കളിലും എനിക്ക് അത് ഒരു നെഫ്രോളജിസ്റ്റിന് കൺസൾട്ട് ചെയ്ത് ചിലപ്പോൾ അത് ഡയാലിസിസിലേക്ക് റഫർ ചെയ്യാനും പറ്റുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് കണ്ടത്.. അതുകൊണ്ട് അതൊക്കെ ഒന്ന് അനലൈസ് ചെയ്തപ്പോൾ മനസ്സിലായി കാര്യം ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കാതെ പോയ കാര്യമാണ് വൃക്ക രോഗങ്ങളെ കുറിച്ച്..
വൃക്ക രോഗങ്ങൾ വന്നാൽ വളരെ കെയർഫുൾ ആയിരിക്കണം കാരണം ലിവർ ഒരു ഡാമേജ് ആയി എന്ന് പറഞ്ഞാൽ പകുതി വരെ നമുക്ക് അത് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കും അതായത് നോർമൽ അവസ്ഥയിലേക്ക് വരാൻ സാധിക്കും പക്ഷേ കിഡ്നിയുടെ കാര്യത്തിൽ അങ്ങനെയല്ല.. കൂടുതൽ കാര്യങ്ങൾ വഷളായാൽ പിന്നീട് അത് നോർമൽ ലെവലിലേക്ക് എത്തിക്കാൻ അഞ്ചും ആറോ ശതമാനം മാത്രമേ പറ്റുള്ളൂ..