കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ പ്രത്യേകിച്ചും പ്രമേഹ രോഗികളിലും അതുപോലെ പ്രഷർ രോഗികളിലും കാണുന്ന റെറ്റിനപ്പതി കൂടി വരികയാണ്.. ഒപ്പം തന്നെ ഗ്ലൂക്കോമ പോലുള്ള രോഗങ്ങളും കൂടുതലാണ്.. എന്താണ് ഇതിന് കാരണം.. മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും നേരത്തെ കണ്ടെത്താൻ ആകുമെങ്കിലും റെറ്റിനോ പതി പോലെയുള്ള രോഗങ്ങൾ ഫലപ്രദമായ മരുന്നുകൾ അതുപോലെതന്നെ ഓപ്പറേഷൻ നടത്താനോ അതുപോലെ തന്നെ കാഴ്ച നഷ്ടപ്പെടുന്നത് തടയാനോ നഷ്ടപ്പെട്ടത് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കുന്നില്ല.. എന്താണ് ഇതിന് കാരണം..
കണ്ണിൽ ലെൻസ് മാറ്റുന്ന ഓപ്പറേഷൻ പണ്ടൊക്കെ പ്രായമുള്ള ആളുകളിൽ 70 വയസ്സ് മുകളിലുള്ള ആളുകളിൽ ആണ് ഈ ഓപ്പറേഷൻ കൂടുതലായും ചെയ്തിരുന്നത്.. ഇന്ന് അങ്ങനെയല്ല 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ചെയ്യേണ്ടിവരുന്നു..
കണ്ണിൻറെ കാഴ്ച സംരക്ഷിക്കാൻ മരുന്നുകളും ഓപ്പറേഷനും അല്ലാതെ അതിലും മികച്ച മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ.. വളരെ ചെറിയ ഒരു അവയവമാണ് കണ്ണ് എങ്കിലും അതിന് രോഗം വന്നാൽ ചികിത്സിക്കാനായി സ്പെഷലിസ്റ്റുകളും സൂപ്പർ സ്പെഷ്യലിസ്റ്റുകളും ഡോക്ടർമാരും ആവശ്യമാണ്.. ബേസിക് പഠനങ്ങൾ മാത്രമുള്ള ഡോക്ടർമാർ സാധാരണയായി കണ്ണ് രോഗങ്ങൾ ചികിത്സിക്കാറില്ല..