ഇന്ന് സംസാരിക്കാൻ പോകുന്നത് ഫേഷ്യൽ പിഗ്മെന്റേഷനെ കുറിച്ചാണ്.. അതായത് മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളെ കുറിച്ച് ആണ്.. എന്തൊക്കെയാണ് അതിന്റെ പ്രധാന കാരണങ്ങൾ.. അത് നമുക്ക് എങ്ങനെ വരാതെ സൂക്ഷിക്കാം.. അത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്തൊക്കെയാണ് അതിനുള്ള ട്രീറ്റ്മെന്റുകൾ.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. എല്ലാവരുടെയും ഒരു ആഗ്രഹം എന്നു പറയുന്നത് ഒരു പാടുകളും കുരുക്കളും പോലുമില്ലാത്ത ഒരു മുഖമാണ്..
മുഖം നല്ല ക്ലീൻ ആയിട്ട് സോഫ്റ്റ് ആയി ഇരിക്കുക എന്നത് ആണ്.. നമ്മുടെ ഇന്ത്യൻ സ്കിൻ എന്നുപറയുന്നത് പിഗ്മെന്റേഷൻ വരാൻ സാധ്യതയുള്ള ഒരു ചർമം ആണ്.. അതുകൊണ്ടുതന്നെ നമുക്ക് പിഗ്മെന്റേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും.. അപ്പോൾ നമ്മുടെ സ്കിന്നിന് മെയിൻ ആയിട്ട് ഡിപെൻഡ് ചെയ്യുന്നത് മെലാനിൻ എന്ന് പറയുന്ന കെമിക്കൽ നമ്മുടെ സ്കിന്നിൽ ഉള്ള ഡിസ്ട്രിബ്യൂഷൻ അനുസരിച്ചാണ് നമ്മുടെ സ്കിന്നിൽ കറുപ്പ് കൂടുതലാണോ കുറവാണോ എന്ന് ഉള്ളത്..
ഈ മെലാനിൽ എന്ന് പറയുന്നത് നമുക്ക് സൺലൈറ്റ്.. സ്കിന്നിൽ ഉണ്ടാകുന്ന കാൻസറുകളിൽ നിന്നൊക്കെ പ്രൊട്ടക്ഷൻ തരുന്ന ഒരു കെമിക്കൽ ആണ്.. പക്ഷേ മെലാനിൻ കണ്ടന്റ് കൂടുന്നത് അനുസരിച്ച് നമുക്ക് സ്കിന്നിൽ എന്തെങ്കിലും അലർജികളും മറ്റ് വന്നു കഴിയുമ്പോൾ നമ്മുടെ സ്കിന്നിൽ പാടുകൾ ഉണ്ടാവാനുള്ള ചാൻസ് വളരെ കൂടുതലായിരിക്കും..