ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഭൂരിഭാഗം പ്രമേഹ രോഗികളിലും കണ്ടുവരുന്ന സാധാരണ നമ്മൾ പറയാറുണ്ട് പണി പാളി എന്നൊരു സംശയം ഉണ്ട് എന്ന രീതിയിൽ എങ്ങനെയാണ് എന്നുള്ളതാണ്.. അതായത് വിശദമായി പറഞ്ഞാൽ നമ്മൾ കറക്റ്റ് ആയി മരുന്ന് കഴിക്കുന്നു.. ഇൻസുലിൻ കറക്റ്റ് ഡോസേജിൽ എടുക്കുന്നു.. എന്നാലും നമ്മുടെ ഷുഗർ കൺട്രോളിൽ വരുന്നില്ല അതായത് കുറയുന്നില്ല.. പക്ഷേ മൂത്രത്തിൽ നന്നായി പത പോകാറുണ്ട്.. ക്രിയാറ്റിൻ ലെവൽ വളരെ കൂടാറുണ്ട്..
അതുപോലെ കാലിന് നല്ല മരവിപ്പ് ഉണ്ട്.. അതുപോലെ പുകച്ചിലുണ്ട്.. രാത്രിയൊക്കെ നല്ല മസിൽ കയറ്റം ഉണ്ടാകാറുണ്ട്.. എപ്പോഴും ഭക്ഷണം കഴിച്ചു കഴിഞ്ഞാലും ഭയങ്കര ക്ഷീണമാണ്.. എവിടെയെങ്കിലും പോയി ഒന്ന് ഇരുന്നാൽ മതി അല്ലെങ്കിൽ കിടന്നാൽ മതി അല്ലെങ്കിൽ നല്ല ഉറക്കം വരുന്ന ഒരു ഫീലാണ്.. അതുപോലെ ഭക്ഷണം കഴിക്കുന്ന സമയമായാൽ ഒരു വിറയിൽ ആയിരിക്കും.. നമുക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്തെങ്കിലുമൊരു സമയത്ത് കഴിച്ചേ പറ്റൂ.. അതുപോലെ ചോക്ലേറ്റ് ഒക്കെ കയ്യിൽ പിടിച്ചു നടക്കുന്ന ആളുകളുണ്ട്..
ഇത്തരം അവസ്ഥകൾ കണ്ടാൽ മനസ്സിലാക്കണം ഡയബറ്റിക് കൺട്രോളിൽ അല്ല എന്ന്.. അതായത് രണ്ടു വർഷത്തിനു മുകളിൽ ഡയബറ്റിക് ഉള്ള ആളുകളിൽ മെഡിസിൻ എടുത്തു കഴിഞ്ഞാൽ അത് കണ്ട്രോളിൽ നിൽക്കും.. പക്ഷേ ഒരു 90% ആൾക്കാരിലും പ്രശ്നം എന്താണെന്ന് വെച്ചാൽ ഷുഗർ കൺട്രോളിനാണ് പക്ഷേ മരവിപ്പുണ്ട് അതുപോലെ പുകച്ചിലുണ്ടാകും ഉദ്ധാരണ കുറവുണ്ട്..
ഭൂരിഭാഗം ആളുകളുടെയും പ്രശ്നം പണ്ടത്തെ രീതിയിലുള്ള ഒരു ലൈംഗിക ഉത്തേജനം ലഭിക്കുന്നില്ല.. ലൈംഗികശേഷി വളരെ കുറവാകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.. പക്ഷേ ഷുഗർ പരിശോധിക്കുമ്പോൾ നോർമൽ ആയിരിക്കും.. ഷുഗർ കണ്ട്രോളിൽ ആയിരിക്കും പക്ഷേ എല്ലാ കോംപ്ലിക്കേഷനുകളും ഉണ്ടാവും ഇതാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ എന്ന് പറയുന്നത്..