ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണ്.. സാധാരണ നമ്മുടെ ശരീരത്തിൽ കാണാറുള്ള സ്കിൻ ടാഗ്സ് ഉണ്ട്.. അതായത് പാലുണ്ണി എന്നൊക്കെ അതിനെ പറയാറുണ്ട്.. അതായത് കഴുത്തിന്റെ ഭാഗങ്ങളിൽ ഒക്കെ ചെറിയ ചെറിയ കുരുമുളകിൻറെ അത്രയും സൈസ് ഉള്ളത് ആയിരിക്കും.. സ്കിൻ ടാഗ് എന്ന് പറയുന്നത് സ്കിന്നിന്റെ ഒരു എക്സ്ട്രാ പ്രൊജക്ഷൻ ആയി വരുന്നതാണ്.. അപ്പോൾ ഇത് ഭൂരിഭാഗം ആളുകളിലും കാണാറുണ്ട്.. ഇത് ചിലപ്പോൾ നമ്മുടെ ശരീരത്തിൽ പോലും കാണാറുണ്ട്..
ചില ആളുകളുടെ കഴുത്തിൽ അതുപോലെ കക്ഷത്തിന്റെ ഭാഗങ്ങളിൽ.. അതുപോലെ ഏതെങ്കിലും ജോയിൻറ് ഏരിയകളിൽ.. അതുപോലെ രണ്ട് കാലുകളും കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ അതുപോലെ വയറിൻറെ ഭാഗങ്ങളിൽ ഒക്കെ ഇത് കാണാറുണ്ട്.. ഭൂരിഭാഗം ആളുകളും അത്ര വലിയ കാര്യമാക്കാറില്ല.. കാരണം എന്താണെന്ന് വെച്ചാൽ ഇത് എത്ര ഉപദ്രവം ഉള്ള ഒന്നല്ല എന്ന് കരുതിയാണ്.. ഇതുകൊണ്ട് ശരിക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല പക്ഷേ ഇത് ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണം ഉണ്ട്..
എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരം സ്കിൻ ടാഗ് ഉണ്ടാവുന്നത്.. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഇന്ന് കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒരു സ്റ്റേറ്റ്മെൻറ് ആണ് ഇത് കുഴപ്പമില്ല എന്നുള്ളത്.. ഞാൻ ഇവിടെ വരുന്ന രോഗികളുടെ റിപ്പോർട്ടുകൾ കണ്ടാൽ ഒരിക്കലും ഇത് കുഴപ്പമില്ല എന്ന് പറയാറില്ല.. അത് കുഴപ്പമുള്ള ഒരു കണ്ടീഷൻ ആണെങ്കിൽ അത് അങ്ങനെ തന്നെ പറയണം.. സ്കിൻ ടാഗ് ഉണ്ടാകാനുള്ള പ്രധാന കാരണം..