ഇന്ന് പറയാൻ പോകുന്നത് ക്ലിനിക്കിൽ നടന്ന ഒരു അനുഭവത്തെക്കുറിച്ച് ആണ്.. കാരണം ഒരു രോഗി ഇവിടെ കാണാൻ വന്നിരുന്നു അദ്ദേഹത്തിൻറെ ബ്ലഡ് റിപ്പോർട്ട് ബന്ധപ്പെട്ടാണ് ഇന്ന് സംസാരിക്കുന്നത്.. ആ ബ്ലഡ് റിപ്പോർട്ടിൽ കണ്ട ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ അതിൽ ക്രിയാറ്റിൽ ലെവൽ 2.6 ആയിട്ടാണ് കാണിച്ചിരുന്നത്..
പക്ഷേ ആ 2.6 എന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് ആ വ്യക്തി ഈ ഒരു ടെസ്റ്റ് ചെയ്തത്.. അപ്പോൾ ഇവിടെ വന്ന സമയത്ത് മറ്റുള്ള രോഗങ്ങളുടെ ഭാഗമായിട്ടാണ് ഈ ടെസ്റ്റ് ചെയ്യാൻ പറഞ്ഞിരുന്നത്.. അപ്പോൾ അതിൽ കൂടുതൽ ട്രൈഗ്ലിസറൈഡ് കൂടുതലാണ് കൊളസ്ട്രോൾ കൂടുതലായിരുന്നു.. അതുപോലെ പ്രമേഹം ഉണ്ടായിരുന്നു എന്നുള്ള രീതിയിൽ അവരോട് റീനൽ ഫങ്ഷൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു..
അങ്ങനെ ചെയ്തപ്പോഴാണ് മനസ്സിലായത് ക്രിയാറ്റിൻ ലെവൽ 2.6 ആണ് അതിൽ കാണിച്ചിരുന്നത്.. അപ്പോൾ ആ വ്യക്തിയോട് ഞാൻ ചോദിച്ചു ഈ ഒരു പ്രശ്നം ആൾറെഡി റിപ്പോർട്ടിൽ കാണിക്കുന്നുണ്ടല്ലോ.. നിങ്ങൾക്ക് ഇതിൻറെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..സാധാരണ രീതിയിൽ നീർക്കെട്ട് ഉണ്ടാവുക.. വിശപ്പില്ലായ്മ ഉണ്ടാക്കുക ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്.. പക്ഷേ 2.6 ആയിട്ടും ഇവർക്ക് യാതൊരു ലക്ഷണവുമില്ല..