ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. വളരെ കോമൺ ആയി നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റിലിവർ എന്നത്.. ഇത് എന്നെ പോലും ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ്.. ഫാറ്റി ലിവർ എന്നു പറയുന്നത് കരളിൽ കൊഴുപ്പ് അടിയുന്ന ഒരു പ്രശ്നമാണ്.. മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് ഡിസീസിൽ എത്തി രക്തം ശർദിച്ച് മരണാവസ്ഥയിൽ എത്തുന്ന ഒരു രീതി നമ്മൾ കണ്ടിട്ടുണ്ട്.. എന്നാൽ ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ മദ്യപിക്കാത്ത ആളുകൾക്ക് പോലും ഇത് വരാറുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.. ഉദാഹരണത്തിന് എന്നെത്തന്നെ എടുക്കാം ഞാൻ മദ്യപിക്കാത്ത വ്യക്തിയാണ്..
എന്നെ പോലും ഈ പറയുന്ന ഫാറ്റി ലിവർ എന്ന രോഗം ബാധിച്ചു.. അത് എസ് ജി പി ടി 100 നു മുകളില്‍ ആയപ്പോൾ നമുക്ക് അതൊരു അലാറം പോലെ തോന്നിത്തുടങ്ങിയത്.. അപ്പോൾ തന്നെ അതിനെ എങ്ങനെയാണ് കണ്ട്രോൾ ചെയ്യാൻ നോക്കിയതും.. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അതിനെ വളരെയധികം കൺട്രോൾ ചെയ്യാൻ എന്നെക്കൊണ്ട് സാധിച്ചു.. വളരെ നന്നായിട്ട് തന്നെ ഞാൻ അത് കൺട്രോൾ ചെയ്തു.. ഇപ്പോൾ എനിക്ക് ഒട്ടും ഫാറ്റി ലിവറില്ല.. ഇപ്പോൾ ആരോഗ്യപൂർണമായ ഒരു ലിവറിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞു.. അപ്പോൾ അതിൻറെ അനുഭവം കൂടിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. ഒട്ടും ലക്ഷണങ്ങൾ ഇല്ലാതെയാണ് ഇത് എന്നിൽ വന്നത്..
എന്നാൽ എല്ലാ ആളുകൾക്കും എന്നെപ്പോലെ ആവണം എന്നില്ല.. ചിലർക്ക് ചില ലക്ഷണങ്ങളുണ്ടാകും.. അതിൽ വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും ഉണ്ടാവാം ചിലർക്ക്.. പലപ്പോഴും ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് ലിവർ ഭാഗത്ത് ചെറിയ വേദനകൾ അനുഭവപ്പെടും.. അതല്ലെങ്കിൽ വയറിൻറെ ഭാഗത്തെ എവിടെയെങ്കിലും നെഞ്ചരിച്ചൽ അതുപോലെ ഗ്യാസ്ട്രേറ്റീസ് തുടങ്ങിയ പ്രശ്നങ്ങൾ ആയിട്ട് കാണാറുണ്ട്.. എന്നാൽ ഇത് ചില സമയങ്ങളിൽ ചുമ ആയിട്ട് വരാം.. അത് പലപ്പോഴും പുതിയ ഒരു കൗതുകകരമായ വസ്തുത ആയിരിക്കും..