ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ മുഖത്ത് വരുന്ന പിഗ്മെന്റേഷൻ.. അല്ലെങ്കിൽ മുഖത്ത് വരുന്ന പാടുകൾ.. ഇത് എങ്ങനെയാണ് വരുന്നത്.. ഇതിനുള്ള ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. നോർമലി പിഗ്മെന്റേഷൻ എന്ന് പറയുന്നത് നമ്മുടെ ലൈഫിൽ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ 30 വയസ്സുകൾക്ക് ശേഷമാണ് നോർമലി മുഖത്ത് ചെറിയ തോതിലുള്ള പിഗ്മെന്റേഷൻ വരുന്ന സമയം എന്ന് പറയുന്നത്..
30 മുതൽ അതൊരു 35 അല്ലെങ്കിൽ 40.. 45 അങ്ങനെ പല സ്റ്റേജുകളിലായി പിഗ്മെന്റേഷൻ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. നോർമലി അത് പലതരത്തിലും പല വ്യാപ്തിയിലും പല രൂപത്തിലും വരുന്നു എന്നുള്ളതാണ്.. പിഗ്മെന്റേഷന് പലതരത്തിലുള്ള പേരുകളും കാരണങ്ങളുണ്ട്.. പ്രധാനമായും കൂടുതലായി കാണുന്ന ഒരു പിഗ്മെന്റേഷന്റെ പേര് ആണ് കരിമംഗലം അല്ലെങ്കിൽ മെലസ്മ എന്ന് പറയുന്നത്..
അതായത് ഇത് വളരെ കോമൺ ആയിട്ട് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നം.. മെലാസ്മ പുരുഷന്മാർക്കും ഉണ്ടാവും.. അപ്പോൾ മെലാസ്മ കൂടുതൽ കാണുന്ന ഒരു ഭാഗം എന്ന് പറയുന്നത് നമ്മുടെ കവിളിലെ ചുറ്റും ആയിട്ടും അതുപോലെ നമ്മുടെ നെറ്റിയിൽ നിന്ന് കണ്ണിൻറെ കീഴിൽ ഭാഗത്തേക്ക് വന്ന കവിളിന് ചുറ്റും ആയിട്ടും വരും.. ചിലർക്ക് മൂക്കിലും ഈ പിഗ്മെന്റേഷൻ വരാറുണ്ട്..