നമ്മുടെ മലയാളികളിൽ മഞ്ഞൾപൊടി ഉപയോഗിക്കാത്ത കറികൾ വളരെ കുറവായിരിക്കും.. നിറങ്ങൾക്കും അതുപോലെതന്നെ നല്ല മണത്തിനും ചേർക്കുന്ന മഞ്ഞൾപൊടി ഗുണത്തിലും ഒട്ടും പുറകിൽ അല്ല.. പ്രോട്ടീൻ അതുപോലെ വൈറ്റമിൻസ്.. കാൽസ്യം.. ഇരുമ്പ് അതുപോലെ മഗ്നീഷ്യം.. സിംഗ് തുടങ്ങിയവ ഒക്കെ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.. പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്..
രക്തത്തിൽ കണ്ടുവരുന്ന ട്യൂമർ കോശങ്ങൾ ആയ ലുക്കിമിയ.. കുടലിലും അതുപോലെതന്നെ മാറിടങ്ങളിലും വരുന്ന കാർസിനോമ എന്നിവയെ പ്രതിരോധിക്കുവാൻ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.. ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കുവാൻ മഞ്ഞൾ ഒരു പരിധിവരെ സഹായിക്കും..
ടൈപ്പ് ടൂ ഡയബറ്റിക് തടയുവാനും മഞ്ഞളിന് ഒരു പ്രത്യേക കഴിവുണ്ട്.. എന്നാൽ വീര്യം കൂടിയ മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം തന്നെ മരുന്നായി മഞ്ഞളും കഴിച്ചാൽ ശരീരത്തിലെ ഷുഗർ നില താഴ്ന്ന ഹൈപ്പോ ഗ്ലൈസീമിയ വരാൻ സാധ്യതയുണ്ട്.. പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞൾ കൊളസ്ട്രോൾ അളവിൽ വലിയ വ്യത്യാസങ്ങൾ വരുത്തും.. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞൾ ഹൃദയത്തിൻറെ ആരോഗ്യവും ഉറപ്പുവരുത്തുന്നു..