ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം ഉണ്ടാകുന്നുവെന്നത്.. രാവിലെ എണീറ്റ് പാടെ തന്നെ നമ്മളെല്ലാവരും ബാത്റൂമിൽ പോകാറുണ്ട്.. എന്നാൽ നമ്മൾ ബാത്റൂമിൽ പോകുമ്പോൾ നമ്മുടെ ശോധന ശരിയല്ലെങ്കിൽ ആ ദിവസം മുഴുവൻ പിന്നെ നമുക്ക് വളരെ അസ്വസ്ഥതകൾ ആയിരിക്കും.. ഇത്തരം ബുദ്ധിമുട്ട് ഉള്ളവർക്ക് വളരെ നല്ല രീതിയിൽ തന്നെ രാവിലെ ശരിയായ ശോധന ലഭിക്കുവാൻ സഹായിക്കുന്ന ഒരു കിടിലൻ പാനീയമാണ് പരിചയപ്പെടാൻ പോകുന്നത്..
ഇത് തികച്ചും പ്രകൃതിദത്തമാണ്.. ഇത് നിങ്ങൾക്ക് നല്ല എഫക്ട് തന്നെ തരും.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഈ പാനീയം തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു കാപ്പിയാണ്..
കാപ്പി തയ്യാറാക്കുമ്പോൾ ഒരു കാരണവശാലും അതിനകത്ത് മധുരം ചേർക്കരുത്..അതിനുശേഷം നമുക്ക് വേണ്ടത് ഒലിവ് ഓയിലാണ്.. ഈ തയ്യാറാക്കുന്ന പാനീയം രാത്രി കിടക്കാൻ പോകുന്നതിനു തൊട്ടുമുമ്പ് കുടിച്ചു കിടക്കണം.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ രാവിലെ നിങ്ങൾക്ക് നല്ലപോലെ ശോധന ലഭിക്കും.. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പഞ്ചസാര ചേർക്കരുത്.. ഇത് കുടിക്കുമ്പോൾ ചെറുതായി കശപ് ഉണ്ടാവും..