നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് വളരെ വലിയൊരു വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ബ്ലോക്ക് എന്നും.. എന്താണ് അതിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ അത് ഒന്നു പറഞ്ഞുതരാമോ ഇതൊക്കെ ഒരുപാട് പേര് ചോദിക്കുന്നുണ്ട്.. അങ്ങനെ ഒരുപാട് പേര് ചോദിച്ചതു കൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. നമ്മൾ ഇന്ന് കൂടുതലായി സംസാരിക്കാൻ പോകുന്നത് പ്രധാനമായും ബ്ലോക്കുകൾ എന്താണ് എന്നതിനെക്കുറിച്ച്.. അതുപോലെ എന്താണ് ആൻജിയോഗ്രാം.. അതുപോലെ എന്താണ് ആൻജിയോ പ്ലാസ്റ്റി എന്നതിനെ കുറിച്ചാണ്.. ഇത് വളരെ സർവ സാധാരണമായി പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് നാലഞ്ച് ബ്ലോക്കുകൾ ഉണ്ടായിരുന്നു..
ആൻജിയോഗ്രാം ചെയ്തു എന്നൊക്കെ.. എല്ലാവർക്കും പലപ്പോഴും ഉണ്ടാകുന്ന ഒരു ഡൗട്ട് ആണ് എന്താണ് ആൻജിയോഗ്രാം അതുപോലെ എന്താണ് ആൻജിയോ പ്ലാസ്റ്റി.. ഇതെങ്ങനെയാണ് ചെയ്തത്.. അപ്പോൾ നമ്മൾ ആദ്യം പറയാൻ പോകുന്നത് എന്താണ് ബ്ലോക്ക് എന്നതിനെ കുറിച്ചാണ്.. ഇപ്പോൾ സാധാരണയായി നമ്മൾ പറയാറുണ്ട് പൈപ്പ് ബ്ലോക്ക് ആയി. അതുപോലെ റോഡ് ബ്ലോക്ക് ആയി എന്നൊക്കെ.. അതായത് ഒരു സ്ഥലത്ത് കറക്റ്റ് ആയി എത്തിപ്പെടേണ്ട ഒരു സാധനം എത്താതെ വരുന്ന ഒരു അവസ്ഥ..
ഇതുപോലെ തന്നെയാണ് ഹാർട്ടിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത്.. അതായത് ഹാർട്ടിലേ മസിലുകളിലേക്ക് വേണ്ട ബ്ലഡ് എത്താതെ വരുന്ന ഒരു അവസ്ഥ.. എങ്ങനെയാണ് ബ്ലോക്കുകൾ ഉണ്ടാകുന്നത് എന്നാണ് ഒരു പ്രധാനപ്പെട്ട ചോദ്യം.. പ്രധാനമായും അതിന് അഞ്ച് കാരണങ്ങളാണ് ഉള്ളത്.. പ്രഷർ അതുപോലെ ഷുഗർ കൊളസ്ട്രോൾ.. സിഗരറ്റ് വലിക്കുന്നത്.. അതുപോലെ വീട്ടിൽ ആർക്കെങ്കിലും ഹാർട്ട് സംബന്ധമായ ബുദ്ധിമുട്ടുകൾ അതായത് ബ്ലോക്ക് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്.. ഇത് ഹാർട്ട് സംബന്ധം ആവണം എന്നില്ല ചിലപ്പോൾ തലയിൽ ആവാം അല്ലെങ്കിൽ കൈകാലുകളിൽ ആവാം.. അതുപോലെ കിഡ്നിയിലേക്കുള്ള രക്തക്കുഴലുകളിൽ വരെ ആവാം..