ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം എനിക്ക് ഒരു ഫോൺകോൾ വന്നിരുന്നു അതിൽ അവർ പറഞ്ഞ ഒരു കാര്യം അവരുടെ കണ്ണിന് താഴെ കറുപ്പ് നിറം വന്നതുകൊണ്ട് അവരൊരു ടിപ്സ് പറഞ്ഞിരുന്നു കുറച്ചു വെജിറ്റബിൾസ് ഒക്കെ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്നത്.. അത് അവർ അരച്ച് കണ്ണിനു താഴെ പുരട്ടി.. രാത്രി ഉറങ്ങുന്നതിനു മുൻപായിരുന്നു പുരട്ടിയത് പിന്നീട് രാവിലെ ആണ് എണീറ്റത്.. രാവിലെ എണീറ്റ് നോക്കുമ്പോൾ ആ ഭാഗം മൊത്തം പാണ്ട് രീതിയിൽ പൊള്ളിയ ഒരു അവസ്ഥയിലേക്ക് എത്തി.. കാരണം ആ ഒരു വ്യക്തി എന്ന് പറയുന്നത് വളരെ ബ്യൂട്ടി കോൺഷ്യസ് ആയിരുന്നു..
അപ്പോൾ ബ്യൂട്ടി കോൺഷ്യസ് ആയ ആ വ്യക്തി ഇങ്ങനെ കൂടി ചെയ്തപ്പോൾ പിന്നീട് അവർക്ക് അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കി.. അപ്പോൾ അതിൻറെ ഒരു ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നു.. ഇനി എന്താണ് ചെയ്യേണ്ടത് എന്നും ചോദിച്ചു.. അത് ഞാൻ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ആദ്യം നമ്മൾ എന്ത് സാധനം ഉപയോഗിക്കുമ്പോൾ നമുക്ക് സ്കിൻ അലർജി ഉണ്ടാക്കുമോ എന്ന് തീർച്ചയായും പരിശോധിക്കണം.. അത് അവർ നോക്കിയിരുന്നില്ല..
രണ്ടാമത്തെ കാര്യം കൂടുതൽ സമയം ഈ തയ്യാറാക്കിയ പാക്ക് അവിടെ വെക്കുന്നത് കൊണ്ട് അവരുടെ സ്കിന്നിന് ഡാമേജ് ഉണ്ടായി.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ശരീരത്തിന് ഒരു ബ്ലാക്ക് മാർക്ക് അല്ലെങ്കിൽ കറുത്ത നിറം വരുന്നത് എന്തുകൊണ്ടാണ്.. അല്ലെങ്കിൽ ചില ശരീര ഭാഗങ്ങളിൽ ഇരുണ്ട വരുന്നത് എന്തുകൊണ്ടാണ്.. ചിലർക്ക് അത് കക്ഷത്തിൽ ആയിരിക്കാം മറ്റുചിലർക്ക് പല പല ഭാഗങ്ങളിൽ വരാറുണ്ട്.. പ്രധാനമായിട്ടും ഈ ടൈറ്റ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നവർക്ക് ഇത്തരം ബുദ്ധിമുട്ട് വരാറുണ്ട്.. അതുപോലെതന്നെ മുഖത്ത് പലഭാഗങ്ങളിൽ ആയിട്ട് ഇത്തരം കാണാറുണ്ട്..