ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ക്യാൻസർ എന്ന വില്ലനെ കുറിച്ചാണ്.. ഇന്നു കാൻസർ എന്തുപറയുന്ന രോഗം വളരെയധികം പടർന്നു പന്തലിച്ചു നിൽക്കുകയാണ്.. എവിടെ എടുത്തു നോക്കിയാലും ഈ രോഗം ഉണ്ടാവും.. പണ്ടൊക്കെ എവിടെയോ കേട്ടിരുന്ന ഒരു പേരാണ് ഇത്.. പക്ഷേ ഇന്ന് അങ്ങനെയല്ല.. നമ്മുടെ കുടുംബങ്ങളിലും അതുപോലെ തന്നെ നാട്ടിലും.. അയൽ വീടുകളിലും.. നമ്മുടെ വീടുകളിലും സുഹൃത്തുക്കളിലും.. എല്ലാം ഈ അസുഖം വന്നതായി കേട്ടിട്ടില്ലേ.. പണ്ട് ക്യാൻസർ ഇല്ല എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത് കാരണം അന്ന് കണ്ടുപിടിക്കാനുള്ള കൂടുതൽ ഫെസിലിറ്റീസ് ഇല്ലായിരുന്നു.. ഇപ്പോൾ തുടക്കത്തിൽ തന്നെ ക്യാൻസർ എന്ന രോഗത്തെ കണ്ടുപിടിക്കുന്നുണ്ട്..
ഇപ്പോൾ ക്യാൻസർ എന്ന രോഗം ഒരു സാധാരണ രോഗം എന്നതിലേക്ക് എത്തി.. പണ്ടൊക്കെ ടിബി എന്ന രോഗം വരുമ്പോൾ തന്നെ എല്ലാവർക്കും ഭയങ്കര പേടിയായിരുന്നു.. കാരണം ആ രോഗങ്ങൾ കഴിഞ്ഞു എന്നൊക്കെ ആയിരുന്നു പറയാറ്.. പക്ഷേ ഇന്ന് അങ്ങനെയല്ല ഒരു അഞ്ചാറു മാസം പ്രോപ്പർ ആയിട്ട് ട്രീറ്റ്മെൻറ് എടുത്താൽ ടിബി എന്ന രോഗം ക്ലിയർ ആവുന്നുണ്ട്.. അതുപോലെതന്നെയാണ് ക്യാൻസർ എന്നു പറയുന്നത് പണ്ട് വളരെ വലിയ കാര്യമായിരുന്നു.. പക്ഷേ ഇന്ന് ക്യാൻസറിന്റെ ഒരുപാട് ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ട്..
റേഡിയേഷൻസ് കീമോ തെറാപ്പി.. അതുപോലെ ഒരുപാട് ട്രീറ്റ്മെന്റുകൾ ഉണ്ട്.. അതേപോലെ നമ്മൾ പല കാര്യങ്ങളും വലിയ കാര്യങ്ങളുമായി എടുത്തിരിക്കുന്നത് പോലെ ഇപ്പോൾ അതെല്ലാം വളരെ നിസ്സാരമായിട്ടാണ് ഇപ്പോൾ കാണുന്നത്.. പക്ഷേ ഈ ക്യാൻസർ ട്രീറ്റ്മെൻറ് എന്നു പറയുന്നത് അത്യാവശ്യം തലവേദന പിടിച്ച ഒരു കാര്യമാണ്.. കാരണം അത് ക്യാൻസർ ഉള്ള ഒരാൾ മാത്രമല്ല ബുദ്ധിമുട്ടുന്നത്.. അവരുടെ കൂടെയുള്ള ആളുകൾ..
ചിലപ്പോൾ ബന്ധുക്കൾ.. ചിലപ്പോൾ പല ആളുകളുടെയും ജോലികൾ വരെ രാജിവെച്ച് വീട്ടിൽ വന്ന് ശുശ്രൂഷിക്കേണ്ട ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട്.. അതുപോലെ ഇതു മാത്രമല്ല സാമ്പത്തികമായിട്ട് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അവരുടെ ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും.. അതുപോലെ മാനസികമായിട്ടുള്ള പ്രശ്നങ്ങൾ സമ്മർദ്ദങ്ങളും ഉണ്ടാവും.. അതുപോലെ ഭക്ഷണങ്ങളിൽ ഭൂരിഭാഗവും കഴിക്കാൻ പറ്റില്ല.. അങ്ങനെ നമ്മുടെ ജീവിത രീതി തന്നെ മാറിപ്പോകും..