ശരീരത്തിലെ ചില ലക്ഷണങ്ങൾ നോക്കി നമുക്ക് വിറ്റാമിൻസിൻ്റെയും കാൽസ്യത്തിന്റെയും കുറവ് മനസ്സിലാക്കാൻ സാധിക്കും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഈയൊരു പ്രശ്നം ഒരുപാട് പ്രശ്നം കാരണം ഒരുപാട് പേര് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അതായത് കഴിഞ്ഞദിവസം ക്ലിനിക്കിൽ വന്ന ഒരു രോഗി എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അദ്ദേഹത്തിന് മസിലുകൾ ഉരുണ്ടുകയറി.. ഇങ്ങനെ മസിലുകൾ ഉരുണ്ടപ്പോൾ അദ്ദേഹത്തിന് ഇരുന്ന് സ്ഥലത്തുനിന്ന് എണീക്കാൻ പോലും പറ്റില്ല.. ഭയങ്കരമായ വേദനയും ഉണ്ടായിരുന്നു.. വേദനകൾ കാരണം അദ്ദേഹം കരയുന്ന ഒരു അവസ്ഥയിലേക്ക് വരെ എത്തി.. എന്നിട്ട് അദ്ദേഹം പിടിച്ചു നിൽക്കുകയാണ്..

അപ്പോൾ അത്തരം ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയൊരു കാര്യം ചിലപ്പോൾ ഇത് കാൽസ്യം കുറവ് കൊണ്ടായിരിക്കാം.. വൈറ്റമിൻ ഡി കുറവുകൊണ്ടായിരിക്കാം എന്ന് തോന്നിയതുകൊണ്ട് അപ്പോൾ തന്നെ ടെസ്റ്റ് ചെയ്യിപ്പിച്ചു.. കാരണം അവർ പറയാൻ പോകുന്ന വിഷയങ്ങളിൽ എല്ലാം ഇതൊക്കെ തന്നെയായിരുന്നു.. വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്ത് വന്നപ്പോൾ കണ്ടത് വളരെ ലോ ആയിട്ടായിരുന്നു അതിൻറെ അളവ്.. അതുപോലെ കാൽസ്യം ചെക്ക് ചെയ്തപ്പോഴും വളരെ കുറവായിരുന്നു..

അപ്പോൾ പറഞ്ഞു എന്ന് കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ നോക്കുമ്പോൾ ചിലര് പറയാറുണ്ട് രാത്രി ഉറക്കം തീരെ ലഭിക്കുന്നില്ല.. കാരണം രാത്രിയിൽ ഒരുപാട് മസിൽ ഉരുണ്ട് കയറ്റം കൊണ്ട് ഉറങ്ങാൻ പറ്റാറില്ല.. അതുപോലെ തന്നെ ചിലരുടെ നഖം നോക്കി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. പരിശോധനയ്ക്ക് വരുമ്പോൾ നഖം ശ്രദ്ധിച്ചാൽ മനസ്സിലാവും നഖം വിണ്ട് കീറിയത് പോലെ ഉണ്ടാവും.. അതുപോലെ നഖത്തിൽ വെള്ളപ്പാടുകൾ വരുമ്പോൾ പുതിയ ഡ്രസ്സ് കിട്ടും എന്നൊക്കെ പറയാറുണ്ട്.. സത്യം പറഞ്ഞാൽ അതിനു യഥാർത്ഥ കാരണം എന്ന് പറയുന്നത് കാൽസ്യം ഡെഫിഷ്യൻസി ആണ്.. അതുപോലെ നഖം വളരുമ്പോൾ തന്നെ പൊട്ടിപ്പോകും..

Leave a Reply

Your email address will not be published. Required fields are marked *